ആധാർ കാർഡില്ല; സംസ്ഥാനത്ത് ഇരുപതിനായിരത്തോളം എസ് സി - എസ് ടി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നിഷേധിക്കുന്നു

സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന കോടതി ഉത്തരവുകൾ വന്നിട്ടും ആധാർ കാർഡില്ലെന്ന കാരണത്താൽ സംസ്ഥാനത്ത് ഇരുപതിനായിരത്തോളം എസ് സി - എസ് ടി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് നിഷേധിക്കുകയാണ്. സ്‌കോളർഷിപ്പ് വിതരണത്തിന് ആധാർ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ആവശ്യമാണെന്ന് ഉത്തരവുള്ളതിനാൽ മറിച്ചൊരു ഉത്തരവിറങ്ങും വരെ ആധാറില്ലാത്തവർക്ക് സ്‌കോളർഷിപ്പ് നൽകാൻ കഴിയില്ലെന്നു പറഞ്ഞ് കൈമലർത്തുകയാണ് ഉദ്യോഗസ്ഥർ.

ആധാർ കാർഡില്ല;   സംസ്ഥാനത്ത് ഇരുപതിനായിരത്തോളം എസ് സി - എസ് ടി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നിഷേധിക്കുന്നു

സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന കോടതി ഉത്തരവുകൾ വന്നിട്ടും ആധാർ കാർഡില്ലാത്തതിനാൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അർഹമായ സ്‌കോളർഷിപ്പുകൾ ലഭിക്കുന്നില്ല. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായുള്ള പണം ലഭിക്കാനുള്ള ബാങ്ക് അക്കൗണ്ട്, ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണത്താൽ ഇരുപതിനായിരത്തോളം എസ് സി - എസ് ടി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് തുക നൽകിയിട്ടില്ല. ആധാർ നമ്പർ ചേർക്കാത്ത അപേക്ഷകർക്ക് നിലവിൽ സ്‌കോളർഷിപ്പും ഇതര വിദ്യാഭ്യാസ ആനുകൂല്യങ്ങളും നല്കുന്നില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നത്.

നിലവിൽ 2012 - 13, 2013 - 14, 2014 - 15 എന്നീ അധ്യയന വർഷങ്ങളിലെ കണക്കുകളാണ് ഇപ്പോൾ കേരള ഇ-ഗ്രാൻഡ്‌സ് വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ളത്. ഇതോടൊപ്പം 2015 - 16, 2016 - 17 അധ്യയനവർഷങ്ങളിലെ കണക്കുകൾ കൂടി ചേർത്താൽ സ്‌കോളർഷിപ്പ് നിഷേധിക്കപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരും.

സ്‌കോളർഷിപ്പ് വിതരണത്തിന് ആധാർ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ആവശ്യമാണെന്ന് ഉത്തരവുള്ളതിനാൽ മറിച്ചൊരു ഉത്തരവിറങ്ങും വരെ ആധാറില്ലാത്തവർക്ക് സ്‌കോളർഷിപ്പ് നൽകാൻ കഴിയില്ലെന്നു പറഞ്ഞ് കൈമലർത്തുകയാണ് ഉദ്യോഗസ്ഥർ. സ്കോളർഷിപ്പിനായുള്ള ഓൺലൈൻ അപേക്ഷയിൽ തന്നെ അപേക്ഷകർ ഇത് സംബന്ധിച്ചുള്ള സമ്മതപത്രം അംഗീകരിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


സർക്കാർ സേവനങ്ങൾക്കുൾപ്പെടെ ആധാർ നിർബന്ധമാക്കുന്നതിനെതിരെ രാഷ്ട്രീയ നയം സ്വീകരിച്ച ഇടതുപക്ഷം അധികാരത്തിലെത്തിയിട്ടും ആധാർ ഇല്ലായെന്ന കാരണം കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സ്കോളർഷിപ് ലഭിക്കാതെ വലയുകയാണ്. ഛത്തീസ്‌ഗഡ്‌, പഞ്ചാബ്, ഹരിയാന, ത്രിപുര എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ആധാർ വിവരങ്ങൾ ചോർന്ന പശ്ചാത്തലത്തിലും സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകൾ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.