മഴയുടെ അളവിലുണ്ടായത് 47 ശതമാനം കുറവ്; ഭൂജലവിതാനത്തില്‍ പത്തുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ച

ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മഴയുടെ അളവില്‍ 47 ശതമാനം കുറവാണ് കേരളത്തിലുണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഇതിനോടു കിടപിടിക്കുന്നതാണ് ഭൂജല വിതാനത്തിലും ഉണ്ടായിരിക്കുന്ന ക്രമാതീതമായ കുറവ്. ഒാരോ ജില്ലയിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ താഴ്ചയാണ് ഇത്തവണ ഭൂജല വിതാനത്തില്‍ ഉണ്ടായിരിക്കുന്നത്.

മഴയുടെ അളവിലുണ്ടായത് 47 ശതമാനം കുറവ്; ഭൂജലവിതാനത്തില്‍ പത്തുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ച

സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ ഭൂജല വിതാനത്തിനും തിരിച്ചടി. കഴിഞ്ഞ പത്തുവര്‍ഷത്തേക്കാള്‍ സാരമായ കുറവാണ് ഈ വര്‍ഷം സംസ്ഥാനത്തെ ഭൂജല വിതാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മഴയുടെ അളവില്‍ 47 ശതമാനം കുറവാണ് കേരളത്തിലുണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഇതിനോടു കിടപിടിക്കുന്നതാണ് ഭൂജല വിതാനത്തിലും ഉണ്ടായിരിക്കുന്ന ക്രമാതീതമായ കുറവ്. ഒാരോ ജില്ലയിലും മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ താഴ്ചയാണ് ഇത്തവണ ഭൂജലവിതാനത്തില്‍ ഉണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ മഴയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്. 99 കുറവാണ് കേരളത്തിന്റെ നെല്ലറയില്‍ രേഖപ്പെടുത്തി മഴയുടെ അളവ്. അതായത് 9.4 മി.മീറ്റര്‍ പെയ്യേണ്ടിയിരുന്നിടത്ത് അളവ് രേഖപ്പെടുത്താനാവുന്നതിലും താഴെയാണ് മഴ ലഭിച്ചത്. തൊട്ടുതാഴെ തിരുവനന്തപുരം ജില്ലയാണുള്ളത്- 88 ശതമാനം കുറവാണ് ഇവിടെ ഇത്തവണ മഴയുടെ അളവില്‍ രേഖപ്പെടുത്തിയത്. 40.4 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കില്‍ വെറും 5 മി. മീറ്റര്‍ മാത്രമാണ് പെയ്തത്. 87 ശതമാനം മഴയില്‍ കുറവുണ്ടായ തൃശൂര്‍ ജില്ലയാണ് ഈ പട്ടികയില്‍ മൂന്നാമത്- 10.9 മി.മീറ്റര്‍ മഴ പെയ്യേണ്ടിടത്ത് ലഭിച്ചത് വെറും 1.4 മി.മീറ്റര്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഭൂജലവിതാനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്- 9.52 മീറ്ററാണ് ജില്ലയിലെ ജലവിതാനത്തിന്റെ താഴ്ച. 8.24 മീറ്ററായിരുന്നു കഴിഞ്ഞ വര്‍ഷം ഇവിടെ രേഖപ്പെടുത്തിയ ഭൂജല വിതാനത്തിന്റെ അളവ്. 2015ലും 2014 ലും യഥാക്രമം ഇത് 7.59 മീറ്റര്‍, 7.78 മീറ്റര്‍ എന്നിങ്ങനെയായിരുന്നു. മറ്റു വര്‍ഷങ്ങളിലെ കണക്ക് ഇപ്രകാരമാണ്- 2013- 7.64, 2012- 7.68, 2011- 7.54, 2010 7.33, 2009- 7.85, 2008- 7.66, 2007- 8.09.


തിരുവനന്തപുരം ജില്ലയാണ് ഭൂജല നിരപ്പ് ഏറ്റവും കൂടുതല്‍ താഴ്ന്ന രണ്ടാമത്തെ ജില്ല- 8.23 മീറ്ററാണ് ഇവിടുത്തെ നില. കഴിഞ്ഞ വര്‍ഷം ഇത് 6.39 മീറ്ററായിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 5.87 മീറ്ററും 7.84 മീറ്ററുമായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, 2013- 6.82, 2012- 7.04, 2011- 6.71, 2010-6.43, 2009- 6.6, 2008- 6.08, 2007- 6.3 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ ഭൂജല നിരപ്പ്.

ഭൂജലവിതാനത്തില്‍ ഏറ്റവും കൂടുതല്‍ താഴ്ച രേഖപ്പെടുത്തിയ മൂന്നാമത്തെ ജില്ല കണ്ണൂരാണ്. 7.78 മീറ്ററായാണ് ഇവിടുത്തെ ഭൂജല നിരപ്പ് ഇത്തവണ താഴ്ന്നത്. കഴിഞ്ഞവര്‍ഷത്തെ 5.81 മീറ്ററില്‍ നിന്ന് ഇത്തവണ ഇത്രയുമധികം താഴ്ന്നതിനു കാരണം ജില്ലയില്‍ മഴയുടെ അളവിലെ ക്രമാധീതമായ കുറവാണെന്നു വ്യക്തമാണ്. എന്നാല്‍ 2015 ല്‍ ഇത് 5.97 ആയിരുന്നു. 2014 മുതല്‍ 2007 വരെയുള്ള മുന്‍കാലങ്ങളിലെ കണക്ക് എടുത്താല്‍ അത് യഥാക്രമം- 6.03, 6.08, 6.51, 6.00, 5.64, 5.58, 5.78, 5.26 മീറ്റര്‍ ആണെന്നു മനസ്സിലാക്കാം.

7.33 മീറ്റര്‍ ആയി ഭൂജല നിരപ്പ് താഴ്ന്ന മലപ്പുറമാണ് ഈ ഗണത്തില്‍ നാലാമത്. ജില്ലയില്‍ 6.5 മീറ്ററായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഭൂജലനിരപ്പ്. 2015 ല്‍ ഇത് 5.99 മീറ്ററുമായിരുന്നു. മറ്റു ജില്ലകളില്‍ ഉണ്ടായ ഭൂജല വിതാനത്തിലെ താഴ്ചയും യഥാക്രമം 2016, 2015, 2014 വര്‍ഷങ്ങളിലെ അതിന്റെ അളവും ചുവടെ- കൊല്ലം- 6.49, 5.78, 5.4, 5.13 പത്തനംതിട്ട- 4.52, 3.7, 3.68, 3.78 ആലപ്പുഴ- 3.62, 3.08, 3.08, 3.38 കോട്ടയം- 5.99, 4.27, 3.78, 3.84 ഇടുക്കി- 4.71, 3.94, 3.73, 3.73 എറണാകുളം- 4.99, 4.36, 4.05, 4.01 തൃശൂര്‍- 5.94, 4.51, 4.53, 4.4 പാലക്കാട്- 6.66, 5.46, 4.86, 4.96 കോഴിക്കോട്- 6.77, 5.82, 5.35, 5.04 വയനാട്- 7.04, 5.81, 5.97, 6.03.

അതേസമയം, ഭൂജല വിതാനം ഉയര്‍ത്തുന്നതിനായി ഫലപ്രദമായ ഭൂജല സംപോഷണ മാര്‍ഗങ്ങള്‍ അവലംബിച്ചുവരുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. സംസ്ഥാനത്ത് ഏകദേശം 65 ലക്ഷത്തോളം തുറന്ന കിണറുകളുണ്ടെന്നാണ് ഭൂജലവകുപ്പിന്റെ കണക്ക്. ഈ തുറന്നകിണറുകള്‍ ഫലപ്രദമായി റീചാര്‍ജ് ചെയ്യുന്നതിലൂടെ കൂടുതല്‍ ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങി ജലവിതാനം ഉയര്‍ത്താന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

ഇതുകൂടാതെ തടയണകള്‍ നിര്‍മിച്ചും കൂടുതല്‍ ഭൂജല സംപോഷണ മാര്‍ഗങ്ങള്‍ അവലംബിച്ചും ഭൂജലവിതാനത്തെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസിന്റെ അഭിപ്രായം. കുടിവെള്ളം, കൃഷി, വ്യവസായ മേഖലകള്‍ എന്നിവയില്‍ ഭൂജലം വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ നിയമസഭയില്‍ പി കെ ശശി എംഎല്‍എയുടെ ഇതുസംബന്ധിച്ച ചോദ്യത്തിന് ഏതൊക്കെ രീതിയിലുള്ള ഭൂജല സംപോഷണ മാര്‍ഗങ്ങളാണ് അവലംബിക്കുന്നതെന്നു വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല.

Read More >>