മഹിജ സമരം ചെയ്തിട്ട് ഡിജിപിയെ മാറ്റിയോ? സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി; പരാമര്‍ശം സെന്‍കുമാര്‍ കേസിന്റെ വാദത്തിനിടെ

ഒരു സ്ത്രീ ദിവസങ്ങളോളം കേരളത്തില്‍ സമരം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവര്‍ അഞ്ചു ദിവസം നിരാഹാരത്തിലായിരുന്നല്ലോ. ഇക്കാര്യം പരിഗണിച്ച് നിലവിലെ ഡിജിപിയെ മാറ്റിയിട്ടുണ്ടോ എന്നു കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

മഹിജ സമരം ചെയ്തിട്ട് ഡിജിപിയെ മാറ്റിയോ? സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി; പരാമര്‍ശം സെന്‍കുമാര്‍ കേസിന്റെ വാദത്തിനിടെ

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തെതുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ വാദം നടക്കുന്നതിനിടെയാണ് സര്‍ക്കാരിനെ കോടതി പരിഹസിച്ചത്. മഹിജ അഞ്ചു ദിവസം നിരാഹാരം നടത്തിയില്ലേ എന്നു കോടതി ചോദിച്ചു. ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റേതാണ് പരാമര്‍ശം.

ഒരു സ്ത്രീ ദിവസങ്ങളോളം കേരളത്തില്‍ സമരം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവര്‍ അഞ്ചു ദിവസം നിരാഹാരത്തിലായിരുന്നല്ലോ. ഈയൊരു കാര്യം പരിഗണിച്ചുകൊണ്ട് നിലവിലെ ഡിജിപിയെ മാറ്റിയിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചത്. ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

ജിഷ കേസ്, പുറ്റിങ്ങല്‍ അപകടം എന്നിവയിലുണ്ടായ കൃത്യനിര്‍വ്വഹണ വീഴ്ചയെ തുടര്‍ന്നാണ് സെന്‍കുമാരിനെ ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. സെന്‍കുമാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന സര്‍ക്കാരിന്റെ വാദം സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതി ഇങ്ങനെ ചോദിച്ചത്.

കേസ് രണ്ടു ദിവസം മാറ്റിവെയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ ഇന്നു തന്നെ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് സ്ത്യവാങ്മൂലം നല്‍കാത്തതെന്ന് കോടതി ചോദിച്ചു. സെന്‍കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് ആധാരമായ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.