ഇനി എസ്ബിടി ഇല്ല: എസ്ബിഐ മാത്രം; 18000 ബ്രാഞ്ചുകളുമായി ലോകത്തെ മുൻനിരയിൽ

ലയനത്തോടെ കേരളത്തിലെ കേരളത്തിലെ ബാങ്കിങ് മേഖലയുടെ തലപ്പത്ത് എസ്ബിഐ എത്തി. ലയനം നടന്നുവെങ്കിലും ശാഖകളിലെ ബോര്‍ഡുകൾക്കു മാത്രമാണ് ഇപ്പോൾ മാറ്റമുണ്ടാകുന്നത്. ഇടപാട് രീതികളൊന്നും തത്കാലം മാറുന്നില്ല. നിലവിലെ അക്കൗണ്ട് നമ്പരും പാസ് ബുക്കും ചെക്കുബുക്കും ഉപയോഗിച്ച് ഇടപാടുകള്‍ തുടരുകയും ചെയ്യാം. ഏപ്രിൽ 23 വരെയാണ് ഈ ആനുകൂല്യം. നിലവില്‍ എസ്ബിഐയിലും എസ്ബിടിയിലും അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ ദിവസം വരെ അതേ രീതി തുടരാം. എന്നാല്‍ അതിനുശേഷം ഇരു ബാങ്കുകളുടെയും സോഫ്റ്റ് വെയർ ഒന്നാവുന്നതോടെ ഇരു പേരിലുള്ള അക്കൗണ്ടുകള്‍ ഒന്നാവും.

ഇനി എസ്ബിടി ഇല്ല: എസ്ബിഐ മാത്രം; 18000 ബ്രാഞ്ചുകളുമായി ലോകത്തെ മുൻനിരയിൽ

ഇനി എസ്ബിടി വെറും ഓർമ മാത്രം. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തിൽ വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബ്രാഞ്ചുകളുള്ള വമ്പന്മാരുടെ പട്ടികയിൽ എസിബിഐ ഇടംപിടിച്ചു. എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ 18000 ബ്രാഞ്ചുകളുമായാണ് എസ്ബിഐ ലോകത്തിലെ തന്നെ ഏറ്റവും വലിയ അമ്പത് ബാങ്കുകളിൽ ഒന്നാവുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീർ ആന്റ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ ബാങ്കുകളാണ് എസ്ബിഐയിൽ ലയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐയെ ഉയര്‍ത്താനാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചത്. എസ്ബിഐയുടെ നിക്ഷേപം 5,00,845 കോടിയായി ഉയർന്നു എന്നതാണ് ലയനത്തിന്റെ മറ്റൊരു പ്രത്യേകത.

ലയനത്തോടെ കേരളത്തിലെ കേരളത്തിലെ ബാങ്കിങ് മേഖലയുടെ തലപ്പത്ത് എസ്ബിഐ എത്തി. ലയനം നടന്നുവെങ്കിലും ശാഖകളിലെ ബോര്‍ഡുകൾക്കു മാത്രമാണ് ഇപ്പോൾ മാറ്റമുണ്ടാകുന്നത്. ഇടപാട് രീതികളൊന്നും തത്കാലം മാറുന്നില്ല. നിലവിലെ അക്കൗണ്ട് നമ്പരും പാസ് ബുക്കും ചെക്കുബുക്കും ഉപയോഗിച്ച് ഇടപാടുകള്‍ തുടരുകയും ചെയ്യാം. ഏപ്രിൽ 23 വരെയാണ് ഈ ആനുകൂല്യം. നിലവില്‍ എസ്ബിഐയിലും എസ്ബിടിയിലും അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ ദിവസം വരെ അതേ രീതി തുടരാം. എന്നാല്‍ അതിനുശേഷം ഇരു ബാങ്കുകളുടെയും സോഫ്റ്റ് വെയർ ഒന്നാവുന്നതോടെ ഇരു പേരിലുള്ള അക്കൗണ്ടുകള്‍ ഒന്നാവും.

ഇനി എസ്ബിഐക്ക് കേരളത്തില്‍ 1360 ഓളം ശാഖകളും 16,000 ഉദ്യോ​ഗസ്ഥരും ഉണ്ടാകും. ശാഖകളൊന്നും തത്കാലം പൂട്ടുകയില്ല. ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ടാവില്ല. എസ്ബിടി പ്രഖ്യാപിച്ച സ്വയംവിരമിക്കല്‍ പദ്ധതിയില്‍ ഇതുവരെ 300 ഓളം ജീവനക്കാരാണ് അപേക്ഷിച്ചിട്ടുള്ളത്.

1945 ൽ പ്രവർത്തനം തുടങ്ങിയ എസ്ബിടി 72ാം വയസ്സിലാണ് എസ്ബിഐയിൽ ലയിക്കുന്നത്. ഇതോടെ കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്കാണ് ഓർമയായത്. എസ്ബിടി ഉപഭോക്താക്കൾക്കു നൽകിയ പരി​ഗണന ഇല്ലാതാവുമോ എന്ന ആശങ്ക മൂലം ലയനത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നുവെങ്കിലും തീരുമാനത്തിൽ വിട്ടുവീഴ്ചയുണ്ടായില്ല.

അതേസമയം, ഇന്നു മുതൽ എസ്ബിഐ സേവന നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയീടാക്കാനും തീരുമാനമുണ്ട്. എസ്ബിടി ഉൾപ്പെടെയുള്ളവ എസ്ബിഐയിൽ ലയിച്ചതോടെ മറ്റ് അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളും ഇനി മുതൽ ഈ പിഴ നൽകേണ്ടിവരും. മെട്രോ ന​ഗരങ്ങളിൽ 5000ഉം ന​ഗരങ്ങളിൽ 3000ഉം ​ഗ്രാമങ്ങളിൽ ആയിരം രൂപയും അക്കൗണ്ടിൽ ശേഷിക്കണമെന്നാണ് പുതിയ നിയമം. ഇല്ലെങ്കിൽ 20 മുതൽ 100 രൂപ വരെയാണ് പിഴ.

Story by