സ്‌റ്റേറ്റ് ബാങ്ക് എടിഎം സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു; ജൂണ്‍ ഒന്നുമുതല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും

പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു എസ്ബിഐ അറിയിച്ചു. മാത്രമല്ല മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുക്കുന്നതിലും എസ്ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ 5000 രൂപവരെ മാത്രമേ സൗജന്യമായി മറാന്‍ കഴിയുകയുള്ളു. ഇതിനു മുകളിലുള്ള ഇടപാടുകള്‍ക്ക്, ഒരു നോട്ടിന് രണ്ടുരൂപ അല്ലെങ്കില്‍ 5000 രൂപയ്ക്ക് അഞ്ചു രൂപ എന്ന നിരക്ക് ബാങ്ക് ഈടാക്കാനാണ് തീരുമാനം...

സ്‌റ്റേറ്റ് ബാങ്ക് എടിഎം സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു; ജൂണ്‍ ഒന്നുമുതല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും

ഇടപാടുകാര്‍ക്കെതിരെ സ്‌റ്റേറ്റ് ബാങ്കിന്റെ സര്‍വ്വീസ് ചാര്‍ജ്ജ് കൊള്ള. സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം എസ്ബിഐ പ്രഖ്യാപിച്ചു. ിനി മുതല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം.

പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു എസ്ബിഐ അറിയിച്ചു. മാത്രമല്ല മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുക്കുന്നതിലും എസ്ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ 5000 രൂപവരെ മാത്രമേ സൗജന്യമായി മറാന്‍ കഴിയുകയുള്ളു. ഇതിനു മുകളിലുള്ള ഇടപാടുകള്‍ക്ക്, ഒരു നോട്ടിന് രണ്ടുരൂപ അല്ലെങ്കില്‍ 5000 രൂപയ്ക്ക് അഞ്ചു രൂപ എന്ന നിരക്ക് ബാങ്ക് ഈടാക്കാനാണ് തീരുമാനം.

സ്‌റ്റേറ്റ് ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും ഇക്കാര്യം അറിയിച്ചു സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നിലവില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് എടിഎം ഇടപാടുകളും നോണ്‍ മെട്രോയില്‍ അഞ്ച് എടിഎം ഇടപാടുകളും സൗജന്യമാണ്.

എടിഎം സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയതുസംബന്ധിച്ച് എസ്ബിഐ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സര്‍ക്കുലറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.