വരത്തനും വേണ്ട വയസനും വേണ്ട; തൃശൂർ ജില്ലയിൽ സേവ് കോൺഗ്രസ്സ് പോസ്റ്ററുകൾ

നേരത്തെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകൾ തൃശൂരിൽ യുവാക്കളെ മത്സര രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

വരത്തനും വേണ്ട വയസനും വേണ്ട; തൃശൂർ ജില്ലയിൽ സേവ് കോൺഗ്രസ്സ് പോസ്റ്ററുകൾ

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തൃശൂരിൽ സേവ് കോണ്‍ഗ്രസ് എന്ന പേരിൽ പോസ്റ്ററുകൾ. തൃശൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്തുനിന്നും ആരെയും സ്ഥാനാർഥിയായി കെട്ടിയിറക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന വാചകങ്ങളാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. നഗരത്തിന്‍റെ വിവിധ മേഖലകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വരത്തനും വയസനും തൃശൂരിന് വേണ്ടെന്നാണ് പോസ്റ്ററിലെ വാചകം. സേവ് കോണ്‍ഗ്രസ് എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കഐസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകൾ തൃശൂരിൽ യുവാക്കളെ മത്സര രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലും ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാവിനെ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയായി എത്തിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ രീതി. ഇത് ഇത്തവണയും പയറ്റിയാൽ പരസ്യ പ്രതിഷേധമുണ്ടാകുമെന്ന് ചില യുവ നേതാക്കൾ തന്നെ വ്യക്തമാക്കി കഴിഞ്ഞു.