നിയമം കൈയിലെടുക്കാതെ പൊലീസിനെ അറിയിച്ചാല്‍ മതിയായിരുന്നു; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശിതരൂര്‍

'മറ്റുള്ളവരെപ്പോലെ എനിക്കും ആ പെണ്‍കുട്ടിയോടു സഹതാപം തന്നെയാണ്. പക്ഷേ നമുക്ക് ആവശ്യം നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരുസമൂഹമാണ്. കൈയില്‍ കത്തിയുമായി ഓരോരുത്തരും നിയമം നടപ്പാക്കാനിറങ്ങുന്നതു നല്ല പ്രവണതയാണോ?' - എന്നും ശശിതരൂര്‍ ചോദിക്കുന്നു.

നിയമം കൈയിലെടുക്കാതെ പൊലീസിനെ അറിയിച്ചാല്‍ മതിയായിരുന്നു; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശിതരൂര്‍

പീഡിപ്പിക്കുവാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ ശശിതരൂര്‍ എംപി. പെണ്‍കുട്ടി നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു തരൂര്‍ പറഞ്ഞു. നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമാണ് ആവശ്യമെങ്കില്‍ നിയമം നടപ്പാക്കാന്‍ പൊലീസിനെ അനുവദിക്കുകയാണു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മറ്റുള്ളവരെപ്പോലെ എനിക്കും ആ പെണ്‍കുട്ടിയോടു സഹതാപം തന്നെയാണ്. പക്ഷേ നമുക്ക് ആവശ്യം നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരുസമൂഹമാണ്. കൈയില്‍ കത്തിയുമായി ഓരോരുത്തരും നിയമം നടപ്പാക്കാനിറങ്ങുന്നതു നല്ല പ്രവണതയാണോ?' - എന്നും ശശിതരൂര്‍ ചോദിക്കുന്നു.

വെള്ളിയാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം പേട്ട സ്വദേശി പെണ്‍കുട്ടി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടു വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദറുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത്.