കമൽ ശരാശരി സിനിമാക്കാരൻ; എടുത്താൽ പൊങ്ങാത്ത വികെഎന്നിനെയും മാധവിക്കുട്ടിയെയുമൊക്കെ തൊട്ട് അദ്ദേഹം കാൽ വഴുതി വീഴുന്നു- സംവിധായകൻ കമലിനെതിരെ ശാരദക്കുട്ടി

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്നങ്ങളെ പടിക്കു പുറത്തു നിർത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരുന്നു. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവർ വിറകൊണ്ടിട്ടുണ്ട്.

കമൽ ശരാശരി സിനിമാക്കാരൻ; എടുത്താൽ പൊങ്ങാത്ത വികെഎന്നിനെയും മാധവിക്കുട്ടിയെയുമൊക്കെ തൊട്ട് അദ്ദേഹം കാൽ വഴുതി വീഴുന്നു- സംവിധായകൻ കമലിനെതിരെ ശാരദക്കുട്ടി

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന 'ആമി'യിൽ നിന്ന് പിന്മാറിയ വിദ്യാബാലനെക്കുറിച്ച് സംവിധായകൻ കമൽ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ആമിയിൽ നിന്ന് വിദ്യാബാലൻ പിന്മാറിയത് നന്നായെന്നും വിദ്യയായിരുന്നെങ്കിൽ സിനിമയിൽ ലൈംഗികത കടന്നു വരുമായിരുന്നുവെന്നും കമൽ പറഞ്ഞതിനെയാണ് ശാരദക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്നങ്ങളെ പടിക്കു പുറത്തു നിർത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരുന്നു. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവർ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാൻ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് നിർഭാഗ്യവശാൽ കമൽ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താൽ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാൽ വഴുതി വീഴുന്നു അദ്ദേഹം.- ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.


Read More >>