എഴുത്തുകാരൻ യോഗേഷ് മാസ്റ്റര്‍ക്കു നേരെ സംഘപരിവാർ ആക്രമണം

2013ൽ ഗണപതിയെ പരാമർശിക്കുന്ന 'ദുണ്ടി' എന്ന പുസ്തകമെഴുതിയതിന് ശേഷം യോഗേഷ് മാസ്റ്റർ സംഘപരിവാറിൽ നിന്നും നിരന്തരം ഭീഷണി നേരിടുകയാണ്. മംഗളൂരുവിൽ നടന്ന പൊതുപരിപാടിയുടെ ഇടവേളയിൽ ചായ കുടിക്കാനായി വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ യോഗേഷ് മാസ്റ്ററുടെ ദേഹത്തേക്ക് മഷിയൊഴിക്കുകയും മർദിക്കുകയുമായിരുന്നു. 'ജയ് ശ്രീറാം' വിളികളോടെയായിരുന്നു ആക്രമണം.

എഴുത്തുകാരൻ യോഗേഷ് മാസ്റ്റര്‍ക്കു നേരെ സംഘപരിവാർ ആക്രമണം

മംഗളൂരുവിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ യോഗേഷ് മാസ്റ്റർക്കെതിരെ സംഘപരിവാർ ആക്രമണം. പരിപാടിയുടെ ഇടവേളയിൽ ചായ കുടിക്കാനായി വേദിയിൽ നിന്നിറങ്ങിയപ്പോൾ സംഘപരിവാർ പ്രവർത്തകർ ദേഹത്ത് കറുത്ത മഷി ഒഴിക്കുകയും മർദിക്കുകയുമായിരുന്നു. 'ജയ് ശ്രീറാം' വിളികളോടെയായിരുന്നു ആക്രമണം.

2013ൽ ഗണപതിയെ പരാമർശിക്കുന്ന 'ദുണ്ടി' എന്ന പുസ്തകമെഴുതിയതിന് ശേഷം യോഗേഷ് മാസ്റ്റർ സംഘപരിവാറിൽ നിന്നും നിരന്തരം ഭീഷണി നേരിടുകയാണ്. സംഘപരിവാർ സമ്മർദ്ദങ്ങൾക്ക് വശപ്പെട്ട് യോഗേഷ് മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ വിവാദമാകുകയും പുരോഗമനപ്രസ്ഥാനങ്ങൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പ്രമുഖ എഴുത്തുകാരനും ലങ്കേഷ് പത്രത്തിന്റെ സ്ഥാപകനുമായിരുന്ന ലങ്കേഷിന്റെ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷവേദിയിൽ വച്ചാണ് യോഗേഷ് മാസ്റ്റർക്ക് നേരെ ആക്രമണമുണ്ടായത്. അക്രമത്തിനു ശേഷവും മഷിപുരണ്ട ശരീരവുമായി യോഗേഷ് മാസ്റ്റർ പരിപാടിയിൽ പങ്കെടുത്തു. അക്രമം നടത്തിയവർ തുടക്കം മുതലേ സദസ്സിലിരിക്കുന്നുണ്ടായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു.

വേദിയിലുണ്ടായിരുന്ന ലങ്കേഷ് പത്രാധിപർ ഗൗരി ലങ്കേഷ് അക്രമത്തെ അപലപിക്കുകയും അക്രമികളെ ഉടൻ പിടികൂടണമെന്നു ആവശ്യപ്പെടുകയും ചെയ്തു. യോഗേഷ് മാസ്റ്റർക്ക് നേരെ നടന്ന ഫാസിസ്റ്റ് അക്രമത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

Read More >>