ജിഷ്ണു കേസ്: മൂന്നാംപ്രതി ശക്തിവേലിന് ഇടക്കാല ജാമ്യം; കോളേജിൽ പ്രവേശിക്കരുതെന്നു നിർദേശം

കോളേജിൽ പ്രവേശിക്കരുത്, കോളേജിന്റെ കാര്യങ്ങളിൽ ഇടപെടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. ശക്തിവേൽ 50,000 രൂപ കെട്ടിവയ്ക്കണം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ജിഷ്ണു കേസ്: മൂന്നാംപ്രതി ശക്തിവേലിന് ഇടക്കാല ജാമ്യം; കോളേജിൽ പ്രവേശിക്കരുതെന്നു നിർദേശം

ജിഷ്ണു പ്രണോയി കേസിൽ മൂന്നാംപ്രതിയും നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേലിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇയാൾക്ക് ‌ഇടക്കാല ജാമ്യം അനുവദിച്ചത്.

കോളേജിൽ പ്രവേശിക്കരുത്, കോളേജിന്റെ കാര്യങ്ങളിൽ ഇടപെടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. ശക്തിവേൽ 50,000 രൂപ കെട്ടിവയ്ക്കണം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് പിടിയിലായത്. ശക്തിവേലിന്റേയും നാലും അഞ്ചുംപ്രതികളായ സി പി പ്രവീണിന്റേയു ദിപിന്റേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരി​ഗണനയിൽ ഇരിക്കവെയാണ് ഇയാൾ അറസ്റ്റിലാവുന്നത്.

അതേസമയം, നാലും അഞ്ചും പ്രതികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്ന നടപടികൾ കോടതിയിൽ തുടരുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ ജിഷ്ണു കേസിലെ നാലും അഞ്ചും പ്രതികളായ പ്രവീണിനേയും ദിപിനേയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇരുവരേയും അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കേ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ശക്തിവേലിന്റെ ഭാര്യ കോടതിയിൽ ഹരജി നൽകിയിരുന്നു.

ജി​ഷ്ണു​വി​നെ മ​ർ​ദി​ച്ച​ത് ശ​ക്തി​വേ​ലും കാ​യി​കാ​ധ്യാ​പ​ക​ൻ പ്ര​വീ​ണു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പറഞ്ഞിരുന്നത്. ‌ഇതേതുടർന്നാണ് ഇയാൾ കേസിൽ മൂന്നാം പ്രതിയാക്കിയത്. ഇതോടെ ശക്തിവേൽ ഒളിവിൽ പോവുകയായിരുന്നു. അതേസമയം, ജിഷ്ണു കോപ്പിയടിച്ചെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ശക്തിവേൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

Read More >>