അരുവിക്കരയില്‍ വൃദ്ധയെ കോണ്‍ഗ്രസ് നേതാവ് മര്‍ദിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശബരീനാഥന്‍ എംഎല്‍എ

താന്‍ അമ്മയെ നേരില്‍ക്കണ്ടതായും അമ്മയുടെ അടുത്ത ബന്ധുകൂടിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ അമ്മയോടു ക്ഷമ ചോദിക്കുന്നതായും ശബരീനാഥന്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ ആരുടെ ഭാഗത്തുനിന്നും ഇത്തരം പെരുമാറ്റം ഉണ്ടായിക്കൂടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകനു നേരെ നടപടി സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ ഒരു പറ്റം നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു പ്രദേശിക കോണ്‍ഗ്രസ് നേതാവും മെഡിക്കല്‍ കോളേജ് ജീവനക്കാരനുമായി ഷാജി ഭവനില്‍ രാജീവ് 75കാരിയായ വൃദ്ധയെ ആക്രമിച്ചത്.

അരുവിക്കരയില്‍ വൃദ്ധയെ കോണ്‍ഗ്രസ് നേതാവ് മര്‍ദിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശബരീനാഥന്‍ എംഎല്‍എ

അരുവിക്കര ഇരുമ്പയില്‍ അനുവാദമില്ലാതെ വീടിനു മുന്നില്‍ ശിലാഫലകം സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ വീട്ടമ്മയെ കോണ്‍ഗ്രസ് നേതാവ് ആക്രമിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി കെ എസ് ശബരിനാഥന്‍ എംഎല്‍എ. തന്റെ മണ്ഡലത്തിലെ ഇരുമ്പയില്‍ ഒരമ്മയ്ക്കു നേരെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നു ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ അമ്മയെ നേരില്‍ക്കണ്ടതായും അമ്മയുടെ അടുത്ത ബന്ധുകൂടിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ അമ്മയോടു ക്ഷമ ചോദിക്കുന്നതായും ശബരീനാഥന്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ ആരുടെ ഭാഗത്തുനിന്നും ഇത്തരം പെരുമാറ്റം ഉണ്ടായിക്കൂടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകനു നേരെ നടപടി സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒരു പറ്റം നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു പ്രദേശിക കോണ്‍ഗ്രസ് നേതാവും മെഡിക്കല്‍ കോളേജ് ജീവനക്കാരനുമായ ഷാജി ഭവനില്‍ രാജീവ് 75കാരിയായ വൃദ്ധയെ ആക്രമിച്ചത്. അരുവിക്കര പഞ്ചായത്തിലെ പാണ്ടിക്കാട് വാര്‍ഡില്‍ ഷീജാ ഭവനില്‍ കൃഷ്ണമ്മയ്ക്കാണ് ഇയാളുടെ മര്‍ദ്ദനമേറ്റത്. വൃദ്ധയുടെ ജ്യേഷ്ടസഹോദരിയുടെ മകന്‍ കൂടിയാണ് രാജീവ്. തന്റെ അനുവാദമില്ലാതെ വീടിന്റെ മതിലിനോടു ചേര്‍ന്ന് റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം സ്ഥാപിക്കാനെത്തിയ രാജീവിനെ തടഞ്ഞപ്പോഴായിരുന്നു മര്‍ദ്ദനം.

വൃദ്ധയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രാജീവ് അവരുടെ ശരീരത്തുകിടന്ന തോര്‍ത്ത് പിടിച്ചുവലിച്ച ശേഷം വലിച്ചിഴച്ചു മര്‍ദിക്കുകയും തുടര്‍ന്ന് മുറ്റത്തേക്കു തള്ളിവിടുകയും ചെയ്യുന്ന വീഡിയോ പുറത്തായിരുന്നു. വീട്ടില്‍നിന്നും വൃദ്ധ വീണ്ടും വീണ്ടും ഇറങ്ങിവരുന്തോറും ഇയാള്‍ അവരെ മര്‍ദിക്കുകയും ഗേറ്റിനകത്തേക്കു തള്ളിവിടുകയുമാണ് ചെയ്യുന്നത്.

ഇതുസംബന്ധിച്ച് ഇന്നലെ നാരദാ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വീഡിയോ പുറത്തായതോടെ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. നാട്ടുകാരില്‍ ചിലര്‍ അവിടെ കൂടി നിന്നിരുന്നെങ്കിലും അവരൊന്നും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സമാനരീതിയിള്ള സംഭവങ്ങളില്‍ മുമ്പും ഏര്‍പ്പെട്ടിട്ടുള്ളയാളാണ് രാജീവെന്നാണ് ആരോപണം. ശബരീനാഥന്‍ എംഎല്‍എയുടെ ഗുണ്ടയാണെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിക്കപ്പെടുന്ന ആളായ രാജീവ് മുമ്പ് മുന്‍ സ്പീക്കറും അരുവിക്കര എംഎല്‍എയുമായ ജി കാര്‍ത്തികേയന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.

ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്‌