വിഎസിന്റെ ആരോപണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് എസ് രാജേന്ദ്രൻ; പാർട്ടി എന്തു നടപടിയെടുത്താലും താൻ സഹിച്ചുകൊള്ളാം

വിഎസ് ഉന്നയിച്ച ആരോപണങ്ങൾ ഉൾക്കൊള്ളുന്നുവെന്നു പറഞ്ഞ രാജേന്ദ്രൻ അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ അദ്ദേഹം എന്തുപറഞ്ഞാലും ‍ഞങ്ങൾ സഹിക്കുകയും ഉപദേശങ്ങൾ തന്നാൽ സ്വീകരിക്കുകയും ചെയ്യും- രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

വിഎസിന്റെ ആരോപണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് എസ് രാജേന്ദ്രൻ; പാർട്ടി എന്തു നടപടിയെടുത്താലും താൻ സഹിച്ചുകൊള്ളാം

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദന്റെ വിമർശനത്തിനു പ്രതികരണവുമായി ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. വിഎസ് ഉന്നയിച്ച ആരോപണങ്ങൾ ഉൾക്കൊള്ളുന്നുവെന്നു പറഞ്ഞ രാജേന്ദ്രൻ അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണെന്നും അഭിപ്രായപ്പെട്ടു.

അതുകൊണ്ടുതന്നെ അദ്ദേഹം എന്തുപറഞ്ഞാലും ‍ഞങ്ങൾ സഹിക്കുകയും ഉപദേശങ്ങൾ തന്നാൽ സ്വീകരിക്കുകയും ചെയ്യും. അദ്ദേഹം കടന്നുവന്നിട്ട് എത്രകാലം കഴിഞ്ഞാണ് താൻ പൊതുരം​ഗത്തേക്കു കടന്നുവന്നത്. അദ്ദേഹത്തിന്റെ പ്രായമെന്ത്, എന്റെ പ്രായമെന്ത്- എസ് രാജേന്ദ്രൻ പറഞ്ഞു.

അദ്ദേഹത്തിന്റെ സംഭാവന എവിടെ കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു. അതിനാൽ നിങ്ങൾ വേവലാതിപ്പെടേണ്ടതില്ല. വിഎസ്സിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി എന്തു നടപടി സ്വീകരിച്ചാലും താൻ സഹിച്ചോളാമെന്നും എസ് രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

രാജേന്ദ്രൻ ഭൂമാഫിയയുടെ ആളാണെന്നായിരുന്നു വിഎസിന്റെ വിമർശനം. വേണ്ടിവന്നാൽ താൻ മൂന്നാറിലേക്കു പോവുമെന്നും വിഎസ് രാവിലെ പറഞ്ഞിരുന്നു.