തലസ്ഥാനത്ത് ആര്‍എസ്എസ് ഭീകരത; കുട്ടികളുടെ കളിസ്ഥലം ദണ്ഡവീശി ഒഴിപ്പിച്ച് ശാഖയാക്കി

കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിന്റെ മറവിലാണ് ആര്‍എസ്എസുകാര്‍ സ്ഥലം തങ്ങളുടേതാക്കി മാറ്റുന്നത്. അന്ന് ഉറിയടിയുള്‍പ്പെടെയുള്ള പരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചിരുന്നു.

തലസ്ഥാനത്ത് ആര്‍എസ്എസ് ഭീകരത; കുട്ടികളുടെ കളിസ്ഥലം ദണ്ഡവീശി ഒഴിപ്പിച്ച് ശാഖയാക്കി

തിരുവനന്തപുരം വിളവൂര്‍ക്കൽ പൊറ്റയില്‍ കുട്ടികളുടെ കളിസ്ഥലം, ശാഖ നടത്താനായി ആര്‍എസ്എസ് നേതാക്കള്‍ പിടിച്ചെടുത്തു. തല്ലാനുള്ള ദണ്ഡയുമായി കുട്ടികളുടെ അടുക്കലെത്തിയ ആര്‍എസ്എസ് നേതാക്കള്‍ അവരെ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ നാരദാന്യൂസ് പുറത്തുവിടുന്നു. തെരഞ്ഞെടുപ്പു സമയത്ത് കുമ്മനം രാജശേഖരന്റെ ഒപ്പമുണ്ടായിരുന്ന ശ്രീജിത്ത്, ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ തല്ലിയോടിക്കാന്‍ തുനിഞ്ഞത്. ആര്‍എസ്എസിന്റെ വിളപ്പില്‍ പഞ്ചായത്ത് ചുമതലയുള്ള ജില്ലയ്ക്കു പുറത്തുള്ള വ്യക്തിയും സംഘത്തിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.


ആര്‍എസ്എസ്-ബിജെപി ശക്തി കേന്ദ്രമായ പൊറ്റയില്‍ മേഖലയില്‍ വര്‍ഷങ്ങളായി കുട്ടികള്‍ കളിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ആര്‍എസ്എസുകാര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഇവിടെ ഇന്നലെ വൈകിട്ട് ആര്‍എസ്എസ് ശാഖയും നടത്തിയിരുന്നു. കുട്ടികളുടെ കളിസ്ഥലം ശാഖയ്ക്കായി വേണമെന്ന് ഏറെക്കാലമായി ആര്‍എസ്എസുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടികളും നാട്ടുകാരും ഇതിനെ എതിര്‍ത്തു. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിനത്തിന്റെ മറവിലാണ് ആര്‍എസ്എസുകാര്‍ സ്ഥലം തങ്ങളുടേതാക്കി മാറ്റുന്നത്. അന്ന് ഉറിയടിയുള്‍പ്പെടെയുള്ള പരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം കുട്ടികള്‍ പഴയതുപോലെ കളിക്കാന്‍ എത്തിയപ്പോഴാണ് ആര്‍എസ്എസുകാര്‍ ഗുണ്ടായിസവുമായി രംഗത്തെത്തിയത്. ദണ്ഡകളുമായി കുട്ടികളുടെ നേരെയടുത്ത ആര്‍എസ്എസ് നേതാക്കള്‍ അവരെ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എതിർക്കാൻ ശ്രമിക്കുന്ന ഒരാളെ തല്ലാനായി നേതാവ് നീങ്ങുമ്പോള്‍ മറ്റൊരു പ്രവർത്തകൻ തടഞ്ഞ് പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ഥലത്തിന്റെ ഉടമ തിരുമല സ്വദേശിയായ വ്യക്തി വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നിരിക്കെയാണ് ആര്‍എസ്എസുകാര്‍ ഭൂമി പിടിച്ചെടുത്തത്.


Story by
Read More >>