സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു നേരെ ബോംബാക്രമണം: രക്ഷപ്പെട്ടത് തലനാരിഴക്ക്; കോഴിക്കോട്ട് ഹർത്താൽ

പുലര്‍ച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം അക്രമിസംഘം ബോംബെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബോംബാക്രമണത്തിനു പിന്നിൽ ആര്‍എസ്എസ് പ്രവർത്തകരാണെന്ന് ജില്ലാ സെക്രട്ടറിപി മോഹനൻ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു നേരെ ബോംബാക്രമണം: രക്ഷപ്പെട്ടത് തലനാരിഴക്ക്;  കോഴിക്കോട്ട്  ഹർത്താൽ

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താൽ കോഴിക്കോട്ടു തുടരുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.ബോംബാക്രമണത്തിനു പിന്നിൽ ആര്‍എസ്എസ് പ്രവർത്തകരാണെന്ന് ജില്ലാ സെക്രട്ടറിപി മോഹനൻ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം അക്രമിസംഘം ബോംബെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Story by
Read More >>