ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി

പയ്യന്നൂരിനു സമീപം പാലക്കോട് ആര്‍എസ്എസ് കാര്യവാഹായ ബിജുവിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പയ്യന്നൂരിനു സമീപം പാലക്കോട് ആര്‍എസ്എസ് കാര്യവാഹായ ബിജുവിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു ബിജെപി കണ്ണൂര്‍ നേതൃത്വം അറിയിച്ചു.

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് മരിച്ച ബിജു.പാലക്കോട് പാലത്തിനു മുകളില്‍ വെച്ചാണ് ബിജുവിന് വെട്ടേറ്റത്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.


Read More >>