പൊലീസ് സംഘത്തെ ആക്രമിച്ച് ആർഎസ്എസ് പ്രവർത്തകർ പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം; നാലു പേർ അറസ്റ്റിൽ; പ്രതികൾക്കായി വ്യാപക തിരച്ചിൽ

മമ്പറം പടിഞ്ഞിറ്റാംമുറിയിൽ വച്ച് ആർഎസ്എസ് പ്രവർത്തകരായ കൊലക്കേസ് പ്രതികളെ പോലീസ് പിടികൂടിയതറിഞ്ഞു ഇരുപത്തഞ്ചോളം വരുന്ന ആർഎസ്എസ് പ്രവർത്തർ മാരകായുധങ്ങളുമായി എത്തി പൊലീസ് സംഘത്തെ ആക്രമിക്കുകയും പ്രതികളെ മോചിപ്പിക്കുകയുമായിരുന്നു. അക്രമത്തിനിടെ തലശേരി സിഐ പ്രദീപന്റെ കാലിൽ ഇരുമ്പുകമ്പികൊണ്ട് അടിയേൽക്കുകയും മറ്റു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പൊലീസ് സംഘത്തെ ആക്രമിച്ച് ആർഎസ്എസ് പ്രവർത്തകർ പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം; നാലു പേർ അറസ്റ്റിൽ; പ്രതികൾക്കായി വ്യാപക തിരച്ചിൽ

പൊലീസ് സംഘത്തെ ആക്രമിച്ച് ആർഎസ്എസ് പ്രവർത്തകർ കൊലക്കേസ് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ മമ്പറം സ്വദേശി സജേഷ്, ഇരിവേരി സ്വദേശികളായ നവജിത്ത്, വിപിൻ, ഏച്ചൂർ സ്വദേശി ലെനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ പതിനൊന്നു ആർഎസ്എസ് പ്രവർത്തകർക്ക് നേരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണ്. പിണറായി, ചക്കരക്കൽ മേഖലയിൽ വാഹന പരിശോധനയും ശക്തമാക്കി.

സിപിഐഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം വളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും ആർഎസ്എസ് പ്രവർത്തകരുമായ പ്രേംജിത്ത്, സഹോദരൻ പ്രനൂബ് എന്നിവരെയാണ് പൊലീസ് സംഘത്തെ മാരകായുധങ്ങളുമായി ആക്രമിച്ച് ആർഎസ്എസ് പ്രവർത്തകർ മോചിപ്പിച്ചത്.

മമ്പറം പടിഞ്ഞിറ്റാംമുറിയിൽ വച്ച് ഇരുവരെയും പോലീസ് പിടികൂടിയതറിഞ്ഞു ഇരുപത്തഞ്ചോളം വരുന്ന ആർഎസ്എസ് പ്രവർത്തർ മാരകായുധങ്ങളുമായി എത്തി പൊലീസ് സംഘത്തെ ആക്രമിക്കുകയും ഇരുവരെയും മോചിപ്പിക്കുകയുമായിരുന്നു. അക്രമത്തിനിടെ തലശേരി സിഐ പ്രദീപന്റെ കാലിൽ ഇരുമ്പുകമ്പികൊണ്ട് അടിയേൽക്കുകയും സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, നിജേഷ്, സജീഷ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.