തൃശൂർ തളിക്കുളത്ത് ജ്വല്ലറിയിൽ വൻ കവർച്ച; എട്ടുകിലോ സ്വർണവും രണ്ടുകിലോ വെള്ളിയും മോഷണം പോയി

തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇവിടെ നിന്നും എട്ടു കിലോ സ്വർണവും രണ്ടു കിലോയോളം വെള്ളിയുമാണ് മോഷണം പോയത്. ഇതോടൊപ്പം, എട്ടുലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു.

തൃശൂർ തളിക്കുളത്ത് ജ്വല്ലറിയിൽ വൻ കവർച്ച; എട്ടുകിലോ സ്വർണവും രണ്ടുകിലോ വെള്ളിയും മോഷണം പോയി

തൃശൂർ തളിക്കുളത്ത് ജ്വല്ലറിയിൽ വൻ കവർച്ച. തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇവിടെ നിന്നും എട്ടു കിലോ സ്വർണവും രണ്ടു കിലോയോളം വെള്ളിയുമാണ് മോഷണം പോയത്. ഇതോടൊപ്പം, എട്ടുലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. മോഷണ വിവരം അറിഞ്ഞതോടെ നിരവധിയാളുകൾ സ്ഥലത്ത് തടിച്ചുകൂടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മോഷണത്തിനു പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.