വിഡ്ഢിക്കശാപ്പ്; റിജില്‍ മാക്കുറ്റിയും സംഘവും അറസ്റ്റില്‍

യുവമോര്‍ച്ച ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസെടുത്ത കണ്ണൂര്‍ സിറ്റി പൊലീസ് ,ഇന്നു രാവിലെ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ ടൗണില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിഡ്ഢിക്കശാപ്പ്; റിജില്‍ മാക്കുറ്റിയും സംഘവും അറസ്റ്റില്‍

കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം കേസെടുത്ത കണ്ണൂര്‍ സിറ്റി പൊലീസ്, ഇന്നുരാവിലെ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ ടൗണില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പരസ്യമായി മൃഗങ്ങളെ കശാപ്പുചെയ്ത കുറ്റത്തിനാണ് നടപടി. കേരള പൊലീസ് ആക്ടിലെ 120 എ വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് കശാപ്പ് നടത്തിയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഒരുവര്‍ഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കണ്ണൂര്‍ മജിസ്‌ട്രേറ്റിന്റെ അനുമതി നേടിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവിനെതിരെയാണ് കണ്ണൂര്‍ താഴത്തെരുവില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധിച്ചത്. സംഭവം വിവാദമായതോടെ റിജില്‍ മാക്കുറ്റിയടക്കം മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.