'എന്റെ വീട് പോവണ്ട, ഇത്രേം നയ്ച്ച്ണ്ടാക്കിയ വീട് പോവുമ്പോ സങ്കടാ'; മലപ്പുറത്ത് വീട്ടില്‍ ഇരച്ചുകയറി പൊലീസ് അടിച്ചുതാഴെയിട്ട പത്തുവയസുകാരി രിഫ്‌ന പറയുന്നു

'പൊലീസ് വന്നപ്പോള്‍ ഞാനിവിടെ നില്‍ക്കുകയായിരുന്നു. അപ്പോള്‍ എല്ലാവരും പറഞ്ഞു, പട്ടാളം വരുന്നുണ്ട് കേറിക്കോ എന്ന്. അപ്പോള്‍ ഞാനിവിടെ എത്തിയപ്പോഴേക്കും ആരോ ഓടിവന്ന് അടിച്ചു'. എവിടെയാണ് അടിച്ചതെന്ന് ചോദിച്ചപ്പോള്‍ കൈയ്ക്കുഴയ്ക്കു മുകളിലുള്ള ഭാഗത്തേക്ക് രിഫ്‌ന വിരല്‍ ചൂണ്ടി.

എന്റെ വീട് പോവണ്ട, ഇത്രേം നയ്ച്ച്ണ്ടാക്കിയ വീട് പോവുമ്പോ സങ്കടാ; മലപ്പുറത്ത് വീട്ടില്‍ ഇരച്ചുകയറി പൊലീസ് അടിച്ചുതാഴെയിട്ട പത്തുവയസുകാരി രിഫ്‌ന പറയുന്നു

'എന്റെ വീട് പോവണ്ട, ഇത്രേം കാലം നയിച്ചുണ്ടാക്കിയ വീട് പോവുമ്പോ സങ്കടാ'... പത്തുവയസ്സുകാരി രിഫ്‌ന റസ്മിയ ഇതു പറയുമ്പോള്‍ തൊണ്ടയിടറി. മലപ്പുറം വലിയപറമ്പില്‍ ചുങ്കപ്പാതയുടെ പേരില്‍ പ്രദേശവാസികളുടെ സ്ഥലം കൈയേറാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരായ പൊലീസ് ആക്രമണത്തില്‍ കൈയ്ക്കു പരിക്കേറ്റിരിക്കുകയാണ് രിഫ്‌ന റസ്മിയ. ഇരകളെ കാണാന്‍ ഇന്നലെ നാരദാ ന്യൂസ് എആര്‍ നഗര്‍ വലിയപറമ്പില്‍ പോയപ്പോഴാണ് രിഫ്‌നയെയും സന്ദര്‍ശിച്ചത്. കഴിഞ്ഞദിവസം രാവിലെ പൊലീസ് വീടുകള്‍ കയറി ആക്രമണം നടത്തുന്നതിനിടെയാണ് രിഫ്‌നയ്ക്കു പരിക്കേറ്റത്. പൊലീസ് ഇവരുടെ വീട്ടിലേക്കെറിഞ്ഞ വലിയ കല്ലുമായി രിഫ്‌ന പുറത്തേക്കു വരുന്നതും കരയുന്നതും ചാനലുകളില്‍ കാണിച്ചിരുന്നു.

'പൊലീസ് വന്നപ്പോള്‍ ഞാനിവിടെ നില്‍ക്കുകയായിരുന്നു. അപ്പോള്‍ എല്ലാവരും പറഞ്ഞു, പട്ടാളം വരുന്നുണ്ട് കേറിക്കോ എന്ന്. അപ്പോള്‍ ഞാനിവിടെ എത്തിയപ്പോഴേക്കും ആരോ ഓടിവന്ന് അടിച്ചു'. എവിടെയാണ് അടിച്ചതെന്ന് ചോദിച്ചപ്പോള്‍ കൈയ്ക്കുഴയ്ക്കു മുകളിലുള്ള ഭാഗത്തേക്ക് രിഫ്‌ന വിരല്‍ ചൂണ്ടി. പൊലീസുകാരാണോ അടിച്ചതെന്ന ചോദ്യത്തിന് അതെ എന്ന് മറുപടി. 'അപ്പോള്‍ പേടി തോന്നി. നെഞ്ചിടിച്ചു. അവര്‍ ഒരുപാട് പേരുണ്ടായിരുന്നു. കൈയിലിടിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വീണു. അപ്പോള്‍ ആരോ എടുത്ത് ഹോസ്്പിറ്റലിലേക്ക് കൊണ്ടുപോയി'. രിഫ്‌ന പറഞ്ഞു.നാട്ടുകാര്‍ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ പൊലീസും കല്ലെറിഞ്ഞത്. ഇതില്‍ ഒരെണ്ണം രിഫ്‌നയുടെ വീട്ടിനകത്തേക്കും പതിച്ചു. ഈസമയം, പൂര്‍ണ ഗര്‍ഭിണികളായ ഉമ്മ ഫരീദയും മൂത്തുമ്മ ഹൈറുന്നിസയും അടക്കമുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമാണ് വീടിനകത്തുണ്ടായിരുന്നത്.. മുന്‍വാതില്‍ തള്ളിത്തുറന്ന് വീടിനകത്തേക്ക് ഇരച്ചുകയറിയ പൊലീസ് മൂത്തുമ്മയെ അടക്കം ലാത്തികൊണ്ടു മര്‍ദിച്ചതായി പിതൃസഹോദരന്‍ ഫായിസ് ഹുദവി നാരദാ ന്യൂസിനോടു പറഞ്ഞു. തുടര്‍ന്ന് വീണ്ടും മര്‍ദ്ദിക്കാന്‍ ഓടിച്ചപ്പോള്‍ ഇവര്‍ മറ്റൊരു മുറിയിലേക്ക് കയറി വാതിലടച്ചതിനാല്‍ രക്ഷപെട്ടു. ഇതോടെ കലിപൂണ്ട പൊലീസ് പിന്‍വശത്തുകൂടിയെത്തി ഗ്രില്ല് ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയും വീണ്ടും കല്ലെറിയുകയും ചെയ്തു. കല്ലിന്റെ ചീള് പതിച്ചു കുഞ്ഞുങ്ങള്‍ക്കടക്കം പരിക്കേറ്റു.

പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പൊലീസ് മടങ്ങിയത്. സമരക്കാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. രിഫ്‌നയുടെ വീടിനു മുന്നിലായിരുന്നു 2013ല്‍ അലൈന്‍മെന്റ് നടത്തി കല്ല് നാട്ടിയിരിക്കുന്നത്. എന്നാല്‍ ഇതുണ്ടായിരിക്കെ തന്നെ വീണ്ടും 12 മീറ്റര്‍ കയറ്റിയെടുത്താണ് ഇപ്പോഴത്തെ കല്ല് നാട്ടിയിരിക്കുന്നത്. ഇതോടെ രിഫ്‌നയുടെ വീട് പൂര്‍ണമായും നഷ്ടപ്പെടും. അടുത്തുള്ള നിരവധി വീടുകളും ഇതിനൊപ്പം നാമാവശേഷമാവും. എന്നാല്‍ പുനരധിവാസത്തെ കുറിച്ച് യാതാരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 2013ല്‍ അലൈന്‍മെന്റ് നടത്തി ഏറ്റെടുത്ത 48 മീറ്റര്‍ സ്ഥലം ഉള്ളപ്പോഴാണ് വീണ്ടും 10ഉം 12ഉം മീറ്റര്‍ ഉള്ളിലേക്ക് പല വീടുകളും നഷ്ടമാവുന്ന രീതിയില്‍ ഇപ്പോള്‍ സര്‍വേ നടത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും അല്ലാതെ ദേശീയപാതയ്‌ക്കെതിരെയല്ലെന്നും ഫായിസ് ഹുദവി വ്യക്തമാക്കി.Read More >>