സ്വപ്നം കാണാറില്ല; അതുകൊണ്ടു സ്വപ്നപദ്ധതികളും ഇല്ല; മന്ത്രി ഇ ചന്ദ്രശേഖരൻ

ജില്ലയ്ക്കു വേണ്ടി മന്ത്രിക്ക് എന്തെങ്കിലും സ്വപ്ന പദ്ധതിയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

സ്വപ്നം കാണാറില്ല; അതുകൊണ്ടു സ്വപ്നപദ്ധതികളും ഇല്ല; മന്ത്രി ഇ ചന്ദ്രശേഖരൻ

സ്വപ്നം കാണാറില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. അതുകൊണ്ടുതന്നെ തനിക്കു സ്വപ്ന പദ്ധതിയില്ലെന്നും മന്ത്രി. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്വന്തം ജില്ലയായ കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്വാപ്നങ്ങളില്ലാത്തതിനെക്കുറിച്ച് മന്ത്രി തുറന്നു പറഞ്ഞത്.

ജില്ലയ്ക്കു വേണ്ടി മന്ത്രിക്ക് എന്തെങ്കിലും സ്വപ്ന പദ്ധതിയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മാധ്യമപ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ മാതൃകാപരമായ എന്തെങ്കിലും സ്വപ്ന പദ്ധതികളുണ്ടെങ്കിൽ അക്കാര്യം പരിഗണിക്കാമെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.

കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്ക്, അമ്പലത്തറയില്‍ ആഗ്രോപാര്‍ക്ക്, കാഞ്ഞങ്ങാട്ട് സിവില്‍ സര്‍വീസ് അക്കാദമി എന്നിവ കൊണ്ടുവരാൻ കഴിഞ്ഞത് ഒരുവർഷത്തെ നേട്ടമായി മന്ത്രി ഉയർത്തിക്കാട്ടി. മലയാളം നിര്‍ബന്ധമാക്കിയതിനെതിരെ കന്നഡ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പ്രതിഷേധം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നു ഇ ചന്ദ്രശേഖരൻ ആരോപിച്ചു. അവർക്ക് കന്നഡ മാതൃഭാഷയായി പഠനം തുടരാൻ കഴിയുമെന്നും ചന്ദ്രശേഖരൻ വിശദീകരിച്ചു.