എസ് രാജേന്ദ്രന്റെ മൂന്നാറിലെ ഭൂമിയുടേത് വ്യാജപട്ടയമെന്ന് റവന്യു മന്ത്രി; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

പട്ടയം ലഭിച്ച ഭൂമിയാണ് രാജേന്ദ്രന്റേതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അനധികൃതമായ ഭൂമി മൂന്നാറിൽ എസ് രാജേന്ദ്രന്റെ കൈവശമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ പൊളിയുകയാണ്.

എസ് രാജേന്ദ്രന്റെ മൂന്നാറിലെ ഭൂമിയുടേത് വ്യാജപട്ടയമെന്ന് റവന്യു മന്ത്രി; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

മൂന്നാറിൽ എസ് രാജേന്ദ്രൻ എംഎൽഎയുടെ പേരിലുള്ള ഭൂമിയുടേത് വ്യാജ പട്ടയമെന്ന് റവന്യൂ മന്ത്രി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്നാറിലെ വ്യാജപട്ടയങ്ങളെ കുറിച്ച് അന്വേഷിച്ച എഡിജിപിയുടെ റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

റിപ്പോർട്ടിനെതിരെ എസ് രാജേന്ദ്രൻ എംഎൽഎ ഇടുക്കി കളക്ടർക്കു 2011 ഒക്ടോബർ 29ന് പരാതി നൽകിയിരുന്നു. പട്ടയരേഖകളിൽ രേഖപ്പെടുത്തിയ നമ്പർ തിരുത്തണമെന്നായിരുന്നു രാജേന്ദ്രന്റെ ആവശ്യം. എന്നാൽ ഇക്കാര്യം അന്വേഷിച്ച കളക്ടർ പരാതി അടിസ്ഥാനമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു.

ഇതിനെതിരെ ലാൻഡ് റവന്യു കമ്മീഷണർക്കു രാജേന്ദ്രൻ അപ്പീൽ പെറ്റീഷൻ നൽകിയെന്നും എന്നാൽ 2015 ജനുവരി അഞ്ചിന് ഇത് കമ്മീഷണർ തള്ളിയെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പി സി ജോർജിനു മറുപടി നൽകി.

എസ് രാജേന്ദ്രന്റെ ഭൂമി കൈയേറ്റ പട്ടികയിൽ വരുന്നതാണെന്ന നിലപാടിലുറച്ചായിരുന്നു ദേവികുളം സബ് കളക്ടർ ആദ്യംമുതൽ തന്നെ നിലപാട് സ്വീകരിച്ചത്. എന്നാൽ ഇതിനെതിരെ മുഖ്യമന്ത്രി തന്നെ രം​ഗത്തുവരികയും എസ് രാജേന്ദ്രന്റെ ഭൂമിയുടേത് വ്യാജ പട്ടയമാണെന്ന വാദം അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.

പട്ടയം ലഭിച്ച ഭൂമിയാണ് രാജേന്ദ്രന്റേതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അനധികൃതമായ ഭൂമി മൂന്നാറിൽ എസ് രാജേന്ദ്രന്റെ കൈവശമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ പൊളിയുകയാണ്.

വ്യാജ പട്ടയം ഉപയോ​ഗിച്ച് ഭൂമി കൈവശപ്പെടുത്തിയ എസ് രാജേന്ദ്രൻ എംഎൽഎയ്ക്കു പിന്തുണ നൽകുന്ന നിലപാടാണ് മന്ത്രി എം എം മണിയും സ്വീകരിച്ചിരുന്നത്. എന്നാൽ, മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വാദങ്ങൾ തള്ളുകയാണ് റവന്യു മന്ത്രി ചെയ്തത്.

അതേസമയം, റവന്യു മന്ത്രി തനിക്കെതിരെ ബോധപൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്നാണ് എസ് രാജേന്ദ്രൻ എംഎൽഎയുടെ പ്രതികരണം. ഭൂമി സംബന്ധിച്ച എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.

Read More >>