തോമസ് ഐസക്കിന്റെ മുറി ജി സുധാകരന്‍ പിടിച്ചെടുത്തു; കടപ്പുറത്തെ അതിഥി മന്ദിരത്തിലെ മുറി ഇനി ജനങ്ങള്‍ക്ക്

ആര്‍ക്കുവേണ്ടിയും മുറി ഒഴിച്ചിടരുതെന്ന് നിര്‍ദേശം നല്‍കിയ സുധാകരന്‍ റസ്റ്റ്ഹൗസില്‍ പരിശോധനയും നടത്തി.

തോമസ് ഐസക്കിന്റെ മുറി ജി സുധാകരന്‍ പിടിച്ചെടുത്തു; കടപ്പുറത്തെ അതിഥി മന്ദിരത്തിലെ മുറി ഇനി ജനങ്ങള്‍ക്ക്

ആലപ്പുഴയിലെ പൊതുമരാമത്ത് റസ്റ്റ്ഹൗസിലെ ഡോ. ടിഎം തോമസ് ഐസക്കിന്റെ മുറി മന്ത്രി ജി സുധാകരന്‍ പിടിച്ചെടുത്തു. മന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെ ആര്‍ക്കുവേണ്ടിയും മുറി ഒഴിച്ചിടരുതെന്ന് നിര്‍ദേശം നല്‍കിയ സുധാകരന്‍ റസ്റ്റ്ഹൗസില്‍ പരിശോധനയും നടത്തി. തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളും സുധാകരന്‍ നല്‍കി.


മുറിക്കു നടപടിക്രമങ്ങള്‍ പാലിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണമെന്നും ഒഴിവുള്ളപ്പോള്‍ പൊതുജനങ്ങള്‍ക്കും മുറി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒഴിവുള്ളപ്പോള്‍ പൊതുജനങ്ങള്‍ക്കും മുറി നല്‍കണം. മന്ത്രിക്കാണെങ്കിലും ഒഴിവുള്ളപ്പോള്‍ പോലും മുറി നല്‍കിയാല്‍ മതിയെന്നും മന്ത്രി ഉത്തരവിട്ടു. ആലപ്പുഴയില്‍ രണ്ടു സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളാണുള്ളത്. ദേശീയപാതയിലെ കളപ്പുരയില്‍ വിനോദസഞ്ചാരവകുപ്പിനും ബീച്ചില്‍ പൊതുമരാമത്ത് വകുപ്പിനും. ആലപ്പുഴയില്‍ സ്വന്തം വീടില്ലാത്ത തോമസ് ഐസക്ക് സ്ഥിരമായി ബീച്ച് റസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയിലാണ് താമസം. ധനമന്ത്രിയുടെ അടുപ്പക്കാരുടെ കേന്ദ്രമായാണ് റസ്റ്റ് ഹൗസ് അറിയപ്പെടുന്നതും.


ഇടയ്ക്ക് റസ്റ്റ്ഹൗസ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. വിളിക്കുമ്പോള്‍ മുറി ഒഴിവില്ലെന്ന സ്ഥിരം മറുപടിയാണ് ലഭിക്കാറുള്ളതെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നടപടി. വകുപ്പിന്റെ രണ്ടു യോഗങ്ങള്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഒന്നാം നമ്പര്‍ മുറിയില്‍ ചേരുകയും ചെയ്തു.

Read More >>