കന്നുകാലി കശാപ്പിനു നിരോധനം: ഉത്തരവ് അംഗീകരിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍; ആര്‍എസ്എസ് അജണ്ടയെന്നു സുനില്‍കുമാര്‍

കേന്ദ്രത്തിന്റെ ഉത്തരവിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് എല്ലാവരും കൂടിയാലോചിച്ചു തീരുമാനിക്കണമെന്നും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കക്ഷികളും ഇതില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മ്ന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വിവാദ ഉത്തരവിനെതിരെ നാലുകോണുകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.

കന്നുകാലി കശാപ്പിനു നിരോധനം: ഉത്തരവ് അംഗീകരിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍; ആര്‍എസ്എസ് അജണ്ടയെന്നു സുനില്‍കുമാര്‍

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഇനിയാരും കന്നുകാലികളെ വളര്‍ത്താന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രത്തിന്റെ ഉത്തരവിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് എല്ലാവരും കൂടിയാലോചിച്ചു തീരുമാനിക്കണമെന്നും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ കക്ഷികളും ഇതില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മ്ന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. ജനങ്ങളുമായും ചര്‍്ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ വിവാദ ഉത്തരവിനെതിരെ നാലുകോണുകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.