ലോ അക്കാദമിയില്‍ സംവരണം അട്ടിമറിക്കപ്പെടുന്നു; സംവരണാർഹരായ എത്രപേർ അവിടെ പഠിക്കുന്നുവെന്നു സര്‍വ്വകലാശാലയ്ക്കും തിട്ടമില്ല

സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജിലും എട്ട് സ്വാശ്രയകോളേജിലും പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റാണ് നീക്കിവച്ചിട്ടുള്ളതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ പുറത്തിറക്കിയ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ ലോ അക്കാദമിയുടെ പേര് സൂചിപ്പിച്ചിട്ടില്ല. ത്രിവത്സര എല്‍എല്‍ബിക്കു 330 സീറ്റുകളും പഞ്ചവത്സര എല്‍എല്‍ബിക്കു 160 സീറ്റുകളുമുള്ള ലോ അക്കാദമിയില്‍ സംവരണം നടപ്പിലാകാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും അജയ്കുമാര്‍ പറയുന്നു. സര്‍ക്കാറിന്റെ സംവരണ മാനദണ്ഡങ്ങള്‍ മറികടന്നു മാനേജ്‌മെന്റിന്റെ സ്വന്തക്കാര്‍ക്കു സീറ്റുകള്‍ നല്‍കുന്ന നടപടിയാണ് ലോ അക്കാദമിയില്‍ നടന്നുവരുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്...

ലോ അക്കാദമിയില്‍ സംവരണം അട്ടിമറിക്കപ്പെടുന്നു; സംവരണാർഹരായ എത്രപേർ അവിടെ പഠിക്കുന്നുവെന്നു സര്‍വ്വകലാശാലയ്ക്കും തിട്ടമില്ല

സംവരണാർഹരായ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിൽ തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളജിൽ നടക്കുന്നതു ഗുരുതരമായ ചട്ടലംഘനം. കോളേജിലെ 560 വിദ്യാർത്ഥികളിൽ എത്രപേർ പട്ടികജാതി - പട്ടികവർഗ്ഗത്തിൽ പെട്ടവരുണ്ടെന്ന കണക്കുപോലും സർവ്വകലാശാലയ്ക്ക് അറിയില്ല. സർവ്വകലാശാലയ്ക്കു കീഴിലെ വിവിധ നിയമകലാലയങ്ങളിലായി 645 മെറിറ്റ് സീറ്റുകളാണുള്ളത്. ഇതിൽ 10% സംവരണാർഹർക്കു കൊടുക്കും എന്നതാണ് എൻട്രൻസ് കമ്മിഷണറുടെ പ്രോസ്പെക്റ്റസിൽ പറയുന്നത്. എന്നാൽ ഈ പട്ടികയിൽ ലോ അക്കാദമി ലോ കോളജിലേ സീറ്റുകൾ ഉൾപ്പെടുന്നില്ല എന്നതാണ് വിചിത്രമായ വസ്തുത.

ലോ അക്കാദമിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠിച്ച പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അന്വേഷിച്ച വിവരാവകാശ അപേക്ഷയ്ക്കാണ് കേരള യൂണിവേഴ്‌സിറ്റി 'അറിയില്ല' എന്ന മറുപടി നല്‍കിയിരിക്കുന്നത്. ലോ അക്കാദമിയെ സംബന്ധിച്ചു ഇടക്കാലത്ത് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്കു പിറകേയാണ് പുതിയ സംവരണ വിവാദവും എത്തിയിരിക്കുന്നത്. ലോ അക്കാദമിയിലെ സംവരണം സംബന്ധിച്ചു വിവരാവകാശ പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ അജയ് കുമാര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കാണ് കേരള യൂണിവേഴ്‌സിറ്റി വിചിത്രമായ മറുപടി നല്‍കിയത്.

അക്കാദമിയില്‍നിന്നും കഴിഞ്ഞ അധ്യായന വര്‍ഷങ്ങളില്‍ ഓരോ കോഴ്‌സിനും പ്രവേശനം നേടിയിട്ടുള്ള ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളുടെ എണ്ണം എത്രയാണെന്നായിരുന്നു അജയ് കുമാര്‍ സര്‍വ്വകലാശാലയോടു ചോദിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത ചോദ്യത്തിന് എണ്ണം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല എന്ന മറുപടിയാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. അക്കാദമിയില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ സംവരണം നടപ്പിലാക്കുന്നില്ല എന്നുള്ള സൂചനയാണ് സര്‍വ്വകലാശാലയുടെ പ്രസ്തുത മറുപടിയിലൂടെ വ്യക്തമാകുന്നതെന്നു അജയ് കുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

എന്നാല്‍ ലോ അക്കാദമിക്കു സര്‍വ്വകലാശാല അഫിലിയേഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 1993ല്‍ അഫിലിയേഷന്‍ നല്‍കയിട്ടുണ്ടെന്നും സര്‍വ്വകലാശാല ഉത്തരമായി നല്‍കിയിട്ടുണ്ട്. അതുസംബന്ധിച്ചുള്ള രേഖകളുടെ പകര്‍പ്പ് വിവരാവകാശ വിഭാഗത്തില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ സര്‍വ്വകലാശാല വ്യക്തമാക്കുന്നു.സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജിലും എട്ട് സ്വാശ്രയകോളേജിലും പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റാണ് നീക്കിവച്ചിട്ടുള്ളതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ പുറത്തിറക്കിയ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ ലോ അക്കാദമിയുടെ പേര് സൂചിപ്പിച്ചിട്ടില്ല. ത്രിവത്സര എല്‍എല്‍ബിക്കു 330 സീറ്റുകളും പഞ്ചവത്സര എല്‍എല്‍ബിക്കു 160 സീറ്റുകളുമുള്ള ലോ അക്കാദമിയില്‍ സംവരണം നടപ്പിലാകാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും അജയ് കുമാര്‍ പറയുന്നു. സര്‍ക്കാറിന്റെ സംവരണ മാനദണ്ഡങ്ങള്‍ മറികടന്നു മാനേജ്‌മെന്റിന്റെ സ്വന്തക്കാര്‍ക്കു സീറ്റുകള്‍ നല്‍കുന്ന നടപടിയാണ് ലോ അക്കാദമിയില്‍ നടന്നുവരുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ലോ അക്കാദമി മാനേജ്‌മെന്റ് പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ചുവെന്നും കാന്റീനില്‍ ഭക്ഷണം വിളമ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ വിഷയവും ഉയര്‍ന്നുവന്നിട്ടുള്ളത്. അക്കാദമിയില്‍ പഠിക്കുന്ന സംവരണ വിദ്യാര്‍ത്ഥികളില്‍ പലരും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണ അടിസ്ഥാനത്തിലല്ല കോളേജില്‍ ചേര്‍ന്നിട്ടുള്ളതെന്നും അജയ് കുമാര്‍ സംശയം പ്രകടിപ്പിക്കുന്നു. മെറിറ്റിലോ അതല്ലെങ്കില്‍ രാഷ്ട്രീയ ഇപെടലുകളിലൂടെയോ അക്കാദമിയില്‍ എത്തിയവരാണ് അവിടെപഠിക്കുന്ന പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ എന്നും അദ്ദേഹം പറയുന്നു.

Read More >>