മൂന്നാറിൽ ഭൂമി കിട്ടാൻ റവന്യൂ വകുപ്പിനെ ടാറ്റ സ്വാധീനിച്ചെന്നു ജില്ലാകളക്ടറുടെ റിപ്പോർട്ട്; ലാൻഡ് ബോർഡ് അവാർഡും നിയമവിരുദ്ധം

1971ൽപാസാക്കിയ നിയമം ചോദ്യം ചെയ്ത് കമ്പനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു.1972 ഏപ്രിൽ 27ന് ഈ കേസ് കോടതി തള്ളി. കമ്പനിയുടെ കൈവശമുള്ളത് സർക്കാർഭൂമി തന്നെയാണ് എന്നായിരുന്നു കോടതിയുടെ തീർപ്പ്. ഈ വിധി ഇന്നേവരെ ആരുംചോദ്യം ചെയ്തിട്ടില്ലെന്നും നടപ്പാക്കിയിട്ടില്ലെന്നും രാജമാണിക്യത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

മൂന്നാറിൽ ഭൂമി കിട്ടാൻ റവന്യൂ വകുപ്പിനെ ടാറ്റ സ്വാധീനിച്ചെന്നു ജില്ലാകളക്ടറുടെ റിപ്പോർട്ട്; ലാൻഡ് ബോർഡ് അവാർഡും നിയമവിരുദ്ധം

ടാറ്റയുടെ വിദേശത്തു രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിൽ 1974ൽ ലാൻഡ് ബോർഡ്അവാർഡായി മൂന്നാറിൽ 57359 ഏക്കർ കൈമാറിയത് നിയമവിരുദ്ധമെന്ന് ഇടുക്കിജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെ റിപ്പോർട്ട്. റവന്യൂ വകുപ്പിനെസ്വാധീനിച്ചാണ് ടാറ്റ ഈ ഭൂമി കൈക്കലാക്കിയതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 1971ൽ പാസാക്കിയ ആക്ടിൽ 60 ദിവസത്തിനകം ഇളവുനൽകണമെന്നായിരുന്നു വ്യവസ്ഥ. ഇത് മറികടന്ന് നാലു വർഷങ്ങൾക്കു ശേഷമാണ്ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനിയ്ക്ക് 57359 ഏക്കർ ഇളവു നൽകിയതെന്നുംറിപ്പോർട്ടിൽ പരാമർശമുണ്ട്.

വിദേശ കമ്പനിയുടെ മറ്റൊരു കള്ളക്കളിയുടെ ഫലമായിരുന്നു ഇത്. 1971ൽപാസാക്കിയ നിയമം ചോദ്യം ചെയ്ത് കമ്പനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു.1972 ഏപ്രിൽ 27ന് ഈ കേസ് കോടതി തള്ളി. കമ്പനിയുടെ കൈവശമുള്ളത് സർക്കാർഭൂമി തന്നെയാണ് എന്നായിരുന്നു കോടതിയുടെ തീർപ്പ്. ഈ വിധി ഇന്നേവരെ ആരുംചോദ്യം ചെയ്തിട്ടില്ലെന്നും നടപ്പാക്കിയിട്ടില്ലെന്നും രാജമാണിക്യത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കാർഷിക പരിഷ്കരണങ്ങളുടെ പരിധിയിൽ പെടുത്തിയാണ് സുപ്രിംകോടതി കെഡിഎച്ച്ആക്ടിന് അനുകൂലമായി വിധിയെഴുതിയത്. എന്നാൽ വിധി പുറപ്പെടുവിച്ചു കാലങ്ങൾകഴിഞ്ഞിട്ടും ഭൂരഹിതർക്ക് അർഹമായ ഭൂമി കിട്ടിയിട്ടില്ല.

കെഡിഎച്ചിൽ മാത്രം 28000 ഏക്കർ അധികഭൂമി, സർവെ വകുപ്പ് ചലിക്കുന്നത് ടാറ്റയ്ക്കു വേണ്ടി; റവന്യൂവകുപ്പു പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് നാരദ ന്യൂസ് പുറത്തു വിടുന്നു...

ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു; മൂന്നാറിലെ സർവെ മുടക്കുന്നത് സിപിഐയുടെ സർവീസ് സംഘടന; തലപ്പത്ത് ടാറ്റ കമ്പനിയുടെ സർവെയർ

മൂന്നാറിൽ ടാറ്റയുടെ സമാന്തരഭരണം: എസ്റ്റേറ്റു ബംഗ്ലാവുകൾ റിസോർട്ടുകളാക്കി; ആയിരക്കണക്കിന് ഏക്കർഭൂമി മറുപാട്ടത്തിന്


മൂന്നാറിൽ പശുവൊന്നിനു മേയാൻ ഒരേക്കർ ഭൂമി; ടാറ്റയുടെ വിശുദ്ധ പശുക്കൾക്കു വിഹരിക്കാൻ 1220 ഏക്കർ


ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ വിദേശ കമ്പനികൾഅടക്കമുള്ളവരുടെ കൈവശമാണ് ഇപ്പോഴും ഈ ഭൂമി. കെഡിഎച്ച് ആക്ട് തടയാൻ കോടതിവഴി നടത്തിയ ശ്രമം വിജയിക്കാതെ വന്നപ്പോൾ റവന്യൂ വകുപ്പിനെ സ്വാധീനിച്ച്അമ്പത്തേഴായിരം ഏക്കർ ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കിയെന്ന ഗുരുതരപരാമർശമാണ് റിപ്പോർട്ടിലുള്ളത്. കെഡിഎച്ച് പി കമ്പനി വിദേശകമ്പനിയായതിനാൽ ഈ ഇളവുനൽകൽ അസാധുവാണെന്നും റിപ്പോർട്ട്ചൂണ്ടിക്കാണിക്കുന്നു.