ആംബുലന്‍സുകളുടെ കൂട്ടയോട്ടത്തിന് പൊലീസിന്റെ റെഡ് സിഗ്നല്‍

കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മാമത്ത് അപകടത്തില്‍പെട്ട വാഹനങ്ങള്‍ താക്കീത് നല്‍കി വിട്ടു കൊടുത്തതായി പൊലീസ് പറഞ്ഞു. ആംബുലന്‍സുകള്‍ ആയതിനാല്‍ പ്രത്യേക കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ആംബുലന്‍സുകളുടെ കൂട്ടയോട്ടത്തിന് പൊലീസിന്റെ റെഡ് സിഗ്നല്‍

ആംബുലന്‍സുകള്‍ നടത്തുന്ന അനാവശ്യ കൂട്ട ഓട്ടം അവസാനിപ്പിക്കാന്‍ പൊലീസ് നിര്‍ദ്ദേശം. ആംബുലന്‍സുകളുടെ അനാവശ്യ കൂട്ടയോട്ടത്തിന്റെ പേരില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് കൂട്ടയോട്ടം നിരോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇങ്ങനെ പോകുന്ന വാഹന വ്യൂഹങ്ങള്‍ പൊലീസോ ഇതര അന്വേഷണ ഏജന്‍സികളോ തടയില്ല. ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മാമത്ത് ഇത്തരത്തില്‍ സര്‍വീസ് നടത്തിയ മൂന്ന് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.

അടിയന്തര സാഹചര്യത്തില്‍ പൊലീസ് സഹായം എവിടെ നിന്നും എപ്പോഴും തേടാമെന്നും അല്ലാതെയുള്ള എസ്‌കോര്‍ട്ട്, പൈലറ്റ് സര്‍വീസുകള്‍ ഇനി അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. ആംബുലന്‍സുകള്‍ ഒന്നിച്ച് പായുന്നത് പലപ്പോഴും വലിയ അപകടം നടന്നതിന്റെ സൂചനയായാണു ജനം മനസിലാക്കുന്നത്. ഇതു പരിഭ്രാന്തിയ്ക്കും കാരണമാവുമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മാമത്ത് അപകടത്തില്‍പെട്ട വാഹനങ്ങള്‍ താക്കീത് നല്‍കി വിട്ടു കൊടുത്തതായി പൊലീസ് പറഞ്ഞു. ആംബുലന്‍സുകള്‍ ആയതിനാല്‍ പ്രത്യേക കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആറുമാസം പ്രായമായ കുട്ടിയുമായി തൃശൂരില്‍ നിന്ന് എസ്‌എടി ആശുപത്രിയിലേയ്ക്ക് പോയ ആംബുലന്‍സും ഒപ്പം വഴിയൊരുക്കാന്‍ വന്ന ആംബുലന്‍സുകളുമാണു കഴിഞ്ഞ ദിവസം മാമ്മത് കൂട്ടിയിടിച്ചത്. ഇതിനെ തുടര്‍ന്നു കുട്ടിയെ ഒപ്പമുണ്ടായിരുന്ന മറ്റൊരു ആംബുലന്‍സില്‍ ആശുപത്രയില്‍ എത്തിക്കുകയായിരുന്നു.

Read More >>