കരകയറാനൊരുങ്ങുന്ന കെഎസ്ആർടിസിയുടെ കാലുവാരാൻ തൊഴിലാളി നേതാക്കൾ; സ്വയം കുഴിതോണ്ടുന്ന യൂണിയൻ സമരം

കണ്ടക്ടർ വിഭാഗത്തിന്റെ ഇരട്ട ഡ്യൂട്ടി വൻ നഷ്ടമുണ്ടാക്കുന്നതായി സുശീൽ ഖന്ന റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം എട്ടു ദിവസം മാത്രം ജോലിക്ക് ഹാജരാവുന്ന ചില കണ്ടക്ടർമാർ മിനിമം ഹാജർ നേടുകയും ബാക്കി ദിവസങ്ങളിൽ ജോലിക്ക് വരാതിരിക്കുകയും ചെയ്യുന്നുണ്ട്. മെക്കാനിക്കൽ വിഭാഗത്തിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയാൽ അടുത്തത് കണ്ടക്ടർ മേഖലയിലായിരിക്കുമെന്നു ഇവർക്ക് തീർച്ചയുണ്ട്. അതാണ് യൂണിയനുകളിൽ മേൽക്കോയ്മയുള്ള 'കണ്ടക്ടർ നേതാക്കന്മാരെ' ഇപ്പോൾ പ്രക്ഷോഭത്തിന്‌ ഇറങ്ങാൻ പ്രേരിപ്പിച്ചത്.

കരകയറാനൊരുങ്ങുന്ന കെഎസ്ആർടിസിയുടെ കാലുവാരാൻ തൊഴിലാളി നേതാക്കൾ; സ്വയം കുഴിതോണ്ടുന്ന യൂണിയൻ സമരം

കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞതും സമരം അവസാനിച്ചതും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെക്കാനിക്കൽ ജീവനക്കാർക്ക് ഇരട്ട ഡ്യൂട്ടി സംവിധാനം ഇല്ലാതാക്കുകയും സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുകയും ചെയ്തതാണ് തൊഴിലാളി യൂണിയനുകളെ പ്രകോപിപ്പിച്ചത്. തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ ചർച്ചയിൽ ഒറ്റ ഡ്യൂട്ടി സമ്പ്രദായം മാറ്റേണ്ടെന്ന് തീരുമാനമെടുത്തെങ്കിലും ഒരു ഷിഫ്റ്റ് കൂടി അധികം അനുവദിക്കാൻ ധാരണയായതോടെയാണ് സമരം അവസാനിച്ചത്.

ഇരട്ട ഡ്യൂട്ടിയും ഒറ്റ ഡ്യൂട്ടിയും

കെഎസ്ആർടിസി ബസ്സുകളുടെ അറ്റകുറ്റപ്പണിക്കായുള്ള ഡെയിലി മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാർ വൈകീട്ട് നാലു മണിക്കാണ് ഡ്യൂട്ടിയിൽ കയറിയിരുന്നത്. പുലർച്ചെ എട്ടുമണിവരെ പതിനാറു മണിക്കൂർ ജോലി ചെയ്‌താൽ ഇരട്ട ഡ്യൂട്ടി ലഭിക്കും അതായത് ആഴ്ചയിൽ മൂന്നു ദിവസം എത്തിയാൽ ആറു ഡ്യൂട്ടി കിട്ടും. ആഴ്ചയിൽ ഒരു ദിനം അവധി ഉണ്ടെന്നതിനാൽ ബാക്കി ദിവസങ്ങളിൽ ജോലിക്കെത്തേണ്ടതില്ല.


ബസ്സുകൾ നിർത്തിയിടുന്ന രാത്രികാലങ്ങളിലാണ് 'ഡെയ്‌ലി മെയിന്റനൻസ്' നടത്തുക. ബസ്സുകൾ ഓട്ടം കഴിഞ്ഞെത്തുന്നത് രാത്രി എട്ടുമണിക്കാണ്. നാലു മണിയോടെ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് എട്ടു മണിവരെ ജോലിയൊന്നുമെടുക്കേണ്ടെന്നർത്ഥം. പുലർച്ചെ എട്ടുമണിവരെയാണ് ഡ്യൂട്ടി സമയം എങ്കിലും ബസ്സുകൾ ആറുമണിയോടെ ഓട്ടം തുടങ്ങും. പിന്നീടുള്ള സമയവും ജീവനക്കാർക്ക് ജോലിയെടുക്കേണ്ടതില്ല.

എന്നാൽ പുതിയ 'ഒറ്റ ഡ്യൂട്ടി' സമ്പ്രദായപ്രകാരം രാത്രി എട്ടിനും പത്തിനുമായി രണ്ടു ഷിഫ്റ്റുകൾ ഉണ്ടാവും. രാത്രി എട്ടിന് ജോലിയിൽ കയറുന്നവർക്ക് രാവിലെ നാലിനും രാത്രി പത്തിന് കയറുന്നവർക്ക് പുലർച്ചെ ആറിനും ഇറങ്ങാം. പുതിയ സമ്പ്രദായപ്രകാരം ഇരട്ട ഡ്യൂട്ടിയുടെ ആനുകൂല്യം ജീവനക്കാർക്ക് നഷ്ടമാവും. ബസ്സുകൾ ഓട്ടം കഴിഞ്ഞു നിർത്തിയിടുന്ന രാത്രി എട്ടു മുതൽ പുലർച്ചെ നാലുവരെയുള്ള സമയം ഇവർ ജോലി ചെയ്യേണ്ടി വരും. കൂടാതെ ആഴ്ചയിൽ ആറു ദിവസവും ജോലിക്ക് ഹാജരാവേണ്ടി വരും. ഇതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്.


കെഎസ്ആർടിസി 'ഭരിക്കുന്നത്' കണ്ടക്ടർ നേതാക്കന്മാർ

കെഎസ്ആർടിസിയിൽ ഏറെ പ്രമോഷൻ സാധ്യതകളുള്ള പോസ്റ്റാണ് കണ്ടക്ടറുടേത്. ഒരു ഡ്രൈവർക്ക് ഇരുപതു വർഷം സർവീസുണ്ടെങ്കിലും ഗ്രേഡ് കൂടുമെന്നല്ലാതെ പോസ്റ്റ് ഡ്രൈവറുടേതു തന്നെയായിരിക്കും. എന്നാൽ പതിനഞ്ചു വർഷം സർവീസ് പൂർത്തിയാക്കിയാൽ കണ്ടക്ടർമാർക്ക് ജോലിക്കയറ്റം കിട്ടും. ഡിപ്പോകളുടെ ഭരണ - നിർവഹണ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഇവരാണ്. യൂണിയനുകളുടെ തലപ്പത്തും കണ്ടക്ടർ ജോലി ചെയ്യുന്നവരാണ് കൂടുതൽ.നിലവിലെ പരിഷ്കാരങ്ങളെ ഏറ്റവുമധികം എതിർക്കുന്നത് കണ്ടക്ടർമാരാണ്. ദീർഘദൂര ബസ്സുകളിൽ കണ്ടക്ടർമാരെ ഒഴിവാക്കി രണ്ടു ഡ്രൈവർമാർക്ക് തന്നെ കണ്ടക്ടറുടെ അധിക ചുമതല നൽകിക്കൊണ്ടുള്ള പുതിയ പരിഷ്കാരത്തെ അവർ ഏറെ എതിർപ്പോടെയാണ് കണ്ടത്.


കെഎസ്ആർടിസിയെ ലാഭത്തിനാക്കാനായി നടപ്പിലാക്കുന്ന സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മെക്കാനിക്കൽ വിഭാഗത്തിന്റെ ഇരട്ട ഡ്യൂട്ടി ഒഴിവാക്കിയിരിക്കുന്നത്. കണ്ടക്ടർ വിഭാഗത്തിന്റെ ഇരട്ട ഡ്യൂട്ടിയും വൻ നഷ്ടമുണ്ടാക്കുന്നതായി സുശീൽ ഖന്ന റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം എട്ടു ദിവസം മാത്രം ജോലിക്ക് ഹാജരാവുന്ന ചില കണ്ടക്ടർമാർ മിനിമം ഹാജർ നേടുകയും ബാക്കി ദിവസങ്ങളിൽ ജോലിക്ക് വരാതിരിക്കുകയും ചെയ്യുന്നുണ്ട്. മെക്കാനിക്കൽ വിഭാഗത്തിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയാൽ അടുത്തത് കണ്ടക്ടർ മേഖലയിലായിരിക്കുമെന്നു ഇവർക്ക് തീർച്ചയുണ്ട്. അതാണ് യൂണിയനുകളിൽ മേൽക്കോയ്മയുള്ള 'കണ്ടക്ടർ നേതാക്കന്മാരെ' ഇപ്പോൾ പ്രക്ഷോഭത്തിന്‌ ഇറങ്ങാൻ പ്രേരിപ്പിച്ചത്.

ജീവനക്കാർക്കും പറയാനുണ്ട്

മുഴുവൻ തൊഴിലാളികളും മടിയന്മാരാണെന്നും അതാണ് സമരത്തിനു കാരണമെന്നും അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ഒരു കെഎസ്ആർടിസി ജീവനക്കാരൻ നാരദാ ന്യൂസിനോട് പ്രതികരിച്ചത്. ആഴ്ചയിൽ മൂന്നു ദിവസം കൊണ്ട് ആറു ഡ്യൂട്ടി കിട്ടുമെന്നതിനാൽ തൊഴിലാളികളുടെ ബാക്കി സമയം സംഘടനാ പ്രവർത്തനത്തിന് കൂടി വിനിയോഗിക്കാം എന്നാണു നേതാക്കൾ കരുതുന്നത്. യൂണിയൻ ആഹ്വാനം ചെയ്‌താൽ സമരം നടക്കുമെന്നും ജീവനക്കാരൻ പറയുന്നു.

തൊഴിലാളികളുടെ പക്ഷം ചേരാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ലെന്നും അതിനാൽ മാധ്യമങ്ങളോട് സംസാരിക്കേണ്ടതില്ല, എന്നുമാണ് യൂണിയൻ തീരുമാനമെന്ന് സമരം ചെയ്ത തൊഴിലാളികൾ പ്രതികരിച്ചു. ആഴ്ചയിൽ മുഴുവൻ സമയവും ജോലിസ്ഥലത്ത് തന്നെ കുടുങ്ങിപ്പോകുന്ന തരത്തിലാണ് പുതിയ ഡ്യൂട്ടി ക്രമീകരണം എന്നാണ് അവർ നിരത്തുന്ന ന്യായം. തൊഴിലാളികളിലെ പുതിയ തലമുറയിൽ പെട്ട പലരും വേറിട്ട രീതിയിലാണ് വിഷയത്തെ സമീപിക്കുന്നത്.

കെഎസ്ആർടിസി ഒരു സ്വകാര്യകമ്പനിയല്ല, അതുകൊണ്ടു തന്നെ സ്ഥാപനം ലാഭത്തിലായാൽ അതിന്റെ ഗുണം തൊഴിലാളികൾക്കാണെന്നും ഒരു യുവ ജീവനക്കാരൻ നാരദാ ന്യൂസിനോട് പ്രതികരിച്ചു. ശമ്പളം നൽകാൻ തന്നെ കടമെടുക്കേണ്ടി വരുന്ന അവസ്ഥ ആദ്യം മനസ്സിലാക്കേണ്ടത് സർക്കാരോ മാനേജ്‌മെന്റോ അല്ല, തൊഴിലാളികൾ തന്നെയാണ്. കൊള്ള ലാഭം ഉണ്ടാക്കാനായി തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാൽ അതിനെതിരെ സമരം ചെയ്യാം - ഇപ്പോഴത്തെ സമരത്തിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രുമാനമെന്ന് സമരം ചെയ്ത തൊഴിലാളികൾ പ്രതികരിച്ചു. ആഴ്ചയിൽ മുഴുവൻ സമയവും ജോലിസ്ഥലത്ത് തന്നെ കുടുങ്ങിപ്പോകുന്ന തരത്തിലാണ് പുതിയ ഡ്യൂട്ടി ക്രമീകരണം എന്നാണ് അവർ നിരത്തുന്ന ന്യായം.തൊഴിലാളികളിലെ പുതിയ തലമുറയിൽ പെട്ട പലരും വേറിട്ട രീതിയിലാണ് വിഷയത്തെ സമീപിക്കുന്നത്.

കെഎസ്ആർടിസി ഒരു സ്വകാര്യകമ്പനിയല്ല, അതുകൊണ്ടു തന്നെ സ്ഥാപനം ലാഭത്തിലായാൽ അതിന്റെ ഗുണം തൊഴിലാളികൾക്കാണെന്നും ഒരു യുവ ജീവനക്കാരൻ നാരദാ ന്യൂസിനോട് പ്രതികരിച്ചു. ശമ്പളം നൽകാൻ തന്നെ കടമെടുക്കേണ്ടി വരുന്ന അവസ്ഥ ആദ്യം മനസ്സിലാക്കേണ്ടത് സർക്കാരോ മാനേജ്‌മെന്റോ അല്ല, തൊഴിലാളികൾ തന്നെയാണ്. കൊള്ള ലാഭം ഉണ്ടാക്കാനായി തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാൽ അതിനെതിരെ സമരം ചെയ്യാം - ഇപ്പോഴത്തെ സമരത്തിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More >>