അനിശ്ചിതകാല റേഷന്‍ സമരം; സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും നാളെ മുതല്‍ അടച്ചിടും

തിരുവനന്തപുരത്തും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹ പരിപാടികളും റേഷന്‍ വ്യാപാരികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

അനിശ്ചിതകാല റേഷന്‍ സമരം; സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും നാളെ മുതല്‍ അടച്ചിടും

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് സമരം. റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ അറിയിച്ചതാണിത്. സംസ്ഥാനത്തെ ഒരു റേഷന്‍ കട പോലും തുറക്കില്ലെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. തിരുവനന്തപുരത്തും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹ പരിപാടികളും റേഷന്‍ വ്യാപാരികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.