സ്‌റ്റൈല്‍ മന്നന്റെ 'കാല കരികാലന്‍' : ഫസ്റ്റ് ലുക്ക് കാണാം

അധോലോക നായകനായി തന്നെയാണ് രജനി വീണ്ടും ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലി മലേഷ്യയില്‍ ചിത്രീകരിച്ചപ്പോള്‍ കാല പ്രധാനമായും ലൊക്കേഷനുകള്‍ വരുന്നത് മുംബൈയിലാണ്.

സ്‌റ്റൈല്‍ മന്നന്റെ കാല കരികാലന്‍ : ഫസ്റ്റ് ലുക്ക് കാണാം

സൂപ്പര്‍ ഹിറ്റ് ചിത്രമായ കബാലിക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി പാ രഞ്ചിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷാണ് ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് നിര്‍മ്മാണം.


ചോര പൊടിയുന്ന മുഖവും കലിപ്പ് നോട്ടവും നിറഞ്ഞ ക്ഷുഭിതമായ രജനിയെയാണ് പോസ്റ്ററില്‍ കാണാനാവുന്നത്. ധനുഷാണ് ചിത്രത്തിന്റെ പേരും പോസ്റ്ററും പുറത്തിയിരിക്കുന്നത്. കരികാലന്‍ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. അധോലോക നായകനായി തന്നെയാണ് രജനി വീണ്ടും ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലി മലേഷ്യയില്‍ ചിത്രീകരിച്ചപ്പോള്‍ കാല പ്രധാനമായും ലൊക്കേഷനുകള്‍ വരുന്നത് മുംബൈയിലാണ്.

സിനിമയുടെ ഉള്ളടക്കത്തില്‍ രാഷ്ട്രീയ സൂചനകളുണ്ടാകുമെന്ന് അഭ്യുഹമുണ്ട്. സംഘ കാലഘട്ടത്തിലെ ചോള രാജാവായിരുന്ന കരികാലന്‍ കാവേരി നദിക്കു കുറുകെ കല്ലാനി അണക്കെട്ടു നിര്‍മിച്ചതുള്‍പ്പെടെയുള്ള വീര കഥകള്‍ തമിഴ് പാരമ്പര്യത്തിന്റെ ഭാഗമാണ് . മുംബൈയില്‍ താമസിക്കുന്ന തമിഴരില്‍ ചിലര്‍ കരികാലനെ ദൈവത്തിന്റെ പ്രതിപുരുഷനായാണു കാണുന്നത്. മുംബൈയില്‍ജീവിക്കുന്ന തമിഴ്‌നാട്ടുകാരുടെ കഥ പറയുന്ന ചിത്രമായതിനാലാണു കരികാലന്‍ എന്ന പേര് തിരഞ്ഞെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.