ചിരിക്കരുത്! സ്വാതന്ത്ര്യം കിട്ടി മുപ്പതാംകൊല്ലം മൂന്നാറിൽ വ്യാജ ആധാരമുണ്ടാക്കി വിദേശ കമ്പനികൾ ടാറ്റയ്ക്കു വിറ്റത് ഒരു ലക്ഷം ഏക്കർ; രാജമാണിക്യം റിപ്പോർട്ട് നാരദാ ന്യൂസിന്

ഇടുക്കി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 380/1977, 381/1977 എന്നീ ആധാരങ്ങൾ വഴിയാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും വെല്ലുവിളിച്ച ഭൂമികൈമാറ്റം രേഖയാക്കിയത്. ലാൻഡ് ബോർഡ് അവാർഡായി കൈപ്പറ്റിയ അമ്പതിനായിരം ഏക്കർ ഭൂമിയ്ക്കു പുറമേയാണ് ഈ നിയമവിരുദ്ധ കൈമാറ്റം.

ചിരിക്കരുത്! സ്വാതന്ത്ര്യം കിട്ടി മുപ്പതാംകൊല്ലം മൂന്നാറിൽ വ്യാജ ആധാരമുണ്ടാക്കി  വിദേശ കമ്പനികൾ ടാറ്റയ്ക്കു വിറ്റത് ഒരു ലക്ഷം ഏക്കർ; രാജമാണിക്യം റിപ്പോർട്ട് നാരദാ ന്യൂസിന്

സ്വാതന്ത്ര്യം കിട്ടി മൂപ്പതു വർഷത്തിനു ശേഷം രണ്ടു വിദേശ കമ്പനികൾ വ്യാജആധാരമുണ്ടാക്കി മൂന്നാറിൽ ടാറ്റാ ഫിൻലേ കമ്പനിയ്ക്ക് ഒരു ലക്ഷം ഏക്കർ കൈമാറിയെന്ന് ഇടുക്കി ജില്ലാ കളക്ടറായിരിക്കെ എം ജി രാജമാണിക്യത്തിന്റെ അന്വേഷണ റിപ്പോർട്ട്.

ഇടുക്കി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 380/1977, 381/1977 എന്നീ ആധാരങ്ങൾ വഴിയാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും വെല്ലുവിളിച്ച ഭൂമികൈമാറ്റം രേഖയാക്കിയത്. ലാൻഡ് ബോർഡ് അവാർഡായി കൈപ്പറ്റിയ അമ്പതിനായിരം ഏക്കർ ഭൂമിയ്ക്കു പുറമേയാണ് ഈ നിയമവിരുദ്ധ കൈമാറ്റം.

ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് ആണ് 380/1977 ആധാരം വഴി ടാറ്റാ ഫിൻലേ ലിമിറ്റഡിന് 5250.06 ഏക്കർ സ്ഥലം കൈമാറിയത്. ഇതേ വിലാസത്തിൽ രജിസ്റ്റർ ചെയ്ത കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി 381/1977 നമ്പർ ആധാരം വഴി ടാറ്റാ ഫിൻലേയ്ക്കു കൈമാറിയത് 95783.94 ഏക്കർ ഭൂമിയും. 1977 മാർച്ച് 14നാണ് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ ഈ ആധാരങ്ങൾ രജിസ്റ്റർ ചെയ്തത്.

തിരുവിതാംകൂർ രാജാവ് പൂഞ്ഞാർ കോവിലകത്തിന് അനുവദിച്ച ഭൂമി 1955ലെ ഇടവക അവകാശ ഏറ്റെടുക്കൽ നിയമം വഴി 547864 രൂപ പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്തിരുന്നു. അഞ്ചനാട്, കണ്ണൻ ദേവൻ ഭൂമി 1971ലെ കണ്ണൻ ദേവൻ ഹിൽസ് തിരിച്ചെടുക്കൽ നിയമം വഴിയും.

അതായത്, സർക്കാരിന്റെ കൈവശമുള്ള ഒരു ലക്ഷത്തോളം ഏക്കർ ഭൂമിയാണ് വിദേശ കമ്പനികൾ സ്വാതന്ത്ര്യം ലഭിച്ച് മുപ്പതാം വർഷം സ്വന്തം നിലയ്ക്ക് കൈമാറ്റം നടത്തി രേഖയുണ്ടാക്കിയത്. ഇന്ത്യയിലെ തങ്ങളുടെ ആസ്തികൾ വിൽക്കാൻ ഇംഗ്ലണ്ടിലെ നിയമങ്ങൾ അനുസരിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നും തങ്ങൾ അനുവാദം വാങ്ങിയിട്ടുണ്ടെന്ന് ഒരു നാണവുമില്ലാതെ 1977ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു ആധാരത്തിൽ എഴുതിവെച്ചിട്ടുണ്ടെന്നും രാജമാണിക്യം തുറന്നടിക്കുന്നു.

Story by