കാലാവസ്ഥ മോശം; മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ ഇറങ്ങാനായില്ല

കട്ടപ്പനയിൽ നടക്കുന്ന അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിനു പങ്കെടുക്കാനാകാത്തതിനാൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ യോഗം കൂടി.

കാലാവസ്ഥ മോശം; മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ ഇറങ്ങാനായില്ല

പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്നു കട്ടപ്പനയില്‍ ഹെലികോപ്റ്റർ ഇറക്കാനാകാത്തതാണു തിരിച്ചടിയായത്. മുഖ്യമന്ത്രിയും സംഘവും നേരെ വയനാട്ടിലേക്ക് പോയി. രാവിലെ 7.45നാണ് സംഘം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. കട്ടപ്പനയിൽ നടക്കുന്ന അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിനു പങ്കെടുക്കാനാകാത്തതിനാൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ യോഗം കൂടി.

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. ആറ് സ്ഥലങ്ങളിൽ ഇറങ്ങി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സന്ദർശനം മൂന്നിടങ്ങളിലാക്കി.

Read More >>