കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ്; മുൻനിര ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഹോട്ടൽ ആര്യാസ് , അറേബ്യൻ , ഫുട് പാലസ് , ദുബായ് , സംസം , എന്നീ ഹോട്ടലുകളിലാണ് വീണ്ടും മുനിസിപ്പൽ -ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി നടപടി എടുത്തത്. ഇത്തരത്തിൽ പൊതുജനത്തെ കബളിപ്പിക്കുന്ന ഹോട്ടലുകളുടെ പേര് മാധ്യമങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് ഇവരുടെ തട്ടിപ്പുകൾ തുടരുന്നതിനും കാരണമായിട്ടുണ്ട്. കൂടാതെ പിടിച്ചെടുക്കുന്ന പാത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ രാഷ്ട്രീയ പ്രവർത്തകരുടെ പിൻബലത്തിൽ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെടുക്കുന്നതും ഹോട്ടൽ തുറക്കുന്നതും ഇവിടെ പതിവാണ്.

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ്; മുൻനിര ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയം നഗരത്തിലെ മുൻനിര ഹോട്ടലുകളിൽ വിൽക്കുന്നത് പഴകിയ ഭക്ഷണം . മുൻപ് പല തവണ റെയ്ഡ് നടത്തി ഇത്തരത്തിൽ നടപടി എടുത്ത ഹോട്ടൽ ആര്യാസ് , അറേബ്യൻ , ഫുട് പാലസ് , ദുബായ് , സംസം , എന്നീ ഹോട്ടലുകളിലാണ് വീണ്ടും മുനിസിപ്പൽ -ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി നടപടി എടുത്തത്.

ഇത്തരത്തിൽ പൊതുജനത്തെ കബളിപ്പിക്കുന്ന ഹോട്ടലുകളുടെ പേര് മാധ്യമങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് ഇവരുടെ തട്ടിപ്പുകൾ തുടരുന്നതിനും കാരണമായിട്ടുണ്ട്. കൂടാതെ പിടിച്ചെടുക്കുന്ന പാത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ രാഷ്ട്രീയ പ്രവർത്തകരുടെ പിൻബലത്തിൽ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെടുക്കുന്നതും ഹോട്ടൽ തുറക്കുന്നതും ഇവിടെ പതിവാണ്.

ഒരു തവണ പരിശോധനയിൽ ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുന്നതായി ബോധ്യപ്പെട്ടു നടപടി എടുക്കപ്പെട്ട ഹോട്ടൽ ഉടമകൾ വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായി കണ്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദു ചെയ്യുന്നതിനും അടച്ചു പൂട്ടിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് വീണ്ടും അവർ ഇത്തരത്തിലുള്ള നിയമ വിരുദ്ധ നടപടികൾ ആവർത്തിക്കുന്നതെന്നുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട് . രാഷ്ട്രീയമായ ഇടപെടലുകൾ തന്നെയാണ് നടപടികൾ ലഘൂകരിക്കപ്പെടുന്നതിനു കാരണമെങ്കിലും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കു നയവും അമിത ലാഭം പ്രതീക്ഷിച്ച് മോശം ഭക്ഷണം വിളമ്പുന്ന സാമൂഹ്യ വിരുദ്ധർക്കു തുണയാവുന്നുവെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.