മറൈന്‍ ഡ്രൈവില്‍ ഇന്നില്ല: 'ചുംബനസമരത്തിനു തുടര്‍ച്ചയുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന്'രാഹുല്‍

മറൈന്‍ ഡ്രൈവില്‍ ഇന്ന് ചുംബനസമരത്തിനില്ലെന്ന് രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും. വ്യക്തിപരമായ മറ്റൊരാപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നുവെന്നതു കൊണ്ട് പ്രത്യക്ഷത്തില്‍ സമരത്തില്‍ നിന്നു വിട്ടു നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മറൈന്‍ ഡ്രൈവില്‍ ഇന്നില്ല: ചുംബനസമരത്തിനു തുടര്‍ച്ചയുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന്രാഹുല്‍

മറൈന്‍ ഡ്രൈവില്‍ വനിതാ ദിനത്തില്‍ കമിതാക്കളെയും ദമ്പതികളെയും ഒരുമിച്ചിരുന്നുവെന്ന കാരണത്താല്‍ അടിച്ചോടിച്ച ശിവസേനയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത ചുംബന സമരത്തില്‍ ഇത്തവണ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും പങ്കെടുക്കില്ല. ഫെയ്‌സ്ബുക്കിലൂടെയാണ് രാഹുല്‍ താന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ചുംബന സമരത്തിനു തുടര്‍ച്ചയുണ്ടാകേണ്ടത് കാലം ആവശ്യപ്പെട്ടതാണെന്ന് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വ്യക്തിപരമായ മറ്റൊരാപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നുവെന്നതു കൊണ്ട് പ്രത്യക്ഷത്തില്‍ സമരത്തില്‍ നിന്നു വിട്ടു നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുറ്റാരോപിതര്‍ക്കുള്ള നിബന്ധനകള്‍ അത്തരം ഒരു സമരത്തില്‍ പങ്കെടുക്കാനുള്ള ഞങ്ങളുടെ രാഷ്രീയ അവകാശത്തെ റദ്ദ് ചെയ്യുന്നില്ലെന്ന ബോധ്യത്തോടെ തന്നെ ധാര്‍മികതയുടെ പേരില്‍ തങ്ങളെടുക്കുന്ന തീരുമാനമാണിതെന്നും രാഹുല്‍ പറയുന്നു. സമരത്തില്‍ നിന്ന് ഇത്തവണ വിട്ടു നില്‍ക്കാനാണ് തീരുമാനമെന്ന് രശ്മി നാരദാ ന്യൂസിനോട് പ്രതികരിച്ചു.

സമരം തുടങ്ങിയ കാലം മുതല്‍ അതിനെതിരെ ഉണ്ടായിട്ടുള്ള മാവോയിസ്റ്റ് മയക്കുമരുന്ന് പെണ്‍വാണിഭം ആക്രമണങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ പീഡോഫൈലിനെ ചുംബനസമരവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളെന്നും രാഹുല്‍ പറയുന്നു. ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെയാണ് മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്നവര്‍ക്കെതിരെ ശിവസേനയുടെ ആക്രമണമുണ്ടായത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയെന്ന ബാനറും പിടിച്ചെത്തിയ പതിനഞ്ചോളം പ്രവര്‍ത്തകരാണ് സദാചാര ഗുണ്ടായിസത്തിന് നേതൃത്വം നല്‍കിയത്. ശിവസേനയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. ചുംബന സമരം ഉണ്ടായപ്പോഴും ചൂരലുകളുമായി യുവതിയുവാക്കളെ മര്‍ദിക്കാന്‍ ശിവസേന എത്തിയിരുന്നു.ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച പറ്റിയതായി മുഖ്യന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. അക്രമം കാണിച്ച ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെയും നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Read More >>