ക്വിയര്‍പ്രൈഡിന്റെ മഴവില്ല് ഇത്തവണ കൊച്ചിയില്‍: എല്‍ജിബിടിക്യു സ്വാഭിമാന റാലി ആഗസ്റ്റ് 12ന്

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍സ്, ട്രാന്‍ജ് ജെന്‍ഡേഴ്‌സ്, ക്വിയര്‍ സമൂഹങ്ങളും ഐക്യദാര്‍ഢ്യം നല്‍കുന്നവരും ഒത്തുചേരുന്ന കേരളത്തിന്റെ എട്ടാമത് ലൈംഗികസ്വാഭിമാന റാലി ഓഗസ്റ്റ് 12ന് കൊച്ചിയില്‍. ലൈഗിതയുടെ വൈവിധ്യവും ആഹ്ലാദവും അഭിമാനപൂര്‍വ്വം വിളിച്ചോതുന്ന ഈ മഴവില്‍ റാലി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടമാണ്.

ക്വിയര്‍പ്രൈഡിന്റെ മഴവില്ല് ഇത്തവണ കൊച്ചിയില്‍: എല്‍ജിബിടിക്യു സ്വാഭിമാന റാലി ആഗസ്റ്റ് 12ന്

കേരളത്തില്‍ ക്വിയര്‍പ്രൈഡ് പ്രതിരോധങ്ങള്‍ക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ച ക്വിയര്‍ പ്രൈഡ് റാലിയും സംഗമവും ഇത്തവണ കൊച്ചിയില്‍ നടക്കും. ആഗസ്റ്റ് 12നാണ് ലൈംഗികസ്വാഭിമാനം വിളംബരം ചെയ്ത് ലെസ്ബിയന്‍, ഗേ, ബൈസെക്,്‌വല്‍സ്, ട്രാന്‍ജ് ജെന്‍ഡേഴ്‌സ്, ക്വിയര്‍ സമൂഹങ്ങളും ഐക്യദാര്‍ഢ്യം നല്‍കുന്നവരും സംഗമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കോഴിക്കോടും അതിനു മുന്‍പ് തിരുവനന്തപുരത്തുമായിരുന്നു ക്വിയര്‍ പ്രൈഡ് സംഘടിപ്പിക്കപ്പെട്ടത്. ട്രാന്‍സ് ജെന്‍ഡേഴ്‌സ് സമൂഹത്തിന് പരിഗണന ലഭിക്കുന്നതിന് ക്വിയര്‍ പ്രൈഡ് കൂട്ടായ്മ വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. മറ്റു വിഭാഗങ്ങളെ പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഇവരുടെ വിവാഹ ജീവിതത്തെ നിയമവിരുദ്ധമായി ചിത്രീകരിക്കുന്ന നിയമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

ഭിന്നലിംഗ നയം എന്നപേരില്‍ കേരളസര്‍ക്കാര്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇത്തവണത്തെ പ്രൈഡ് മാര്‍ച്ചിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. പ്രൈഡിന്റെ സംഘാടക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

''കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ കൂട്ടായ്മകളുടെ പ്രധിനിധികളും കമ്മ്യൂണിറ്റി അംഗങ്ങളും വിവിധമേഖലയിലെ മനുഷ്യാവകാശകാംക്ഷികളും പങ്കെടുത്ത യോഗത്തിലാണ്് കൊച്ചിയില്‍ നടത്താന്‍ തീരുമാനമായത. പ്രൈഡിന്റെ മുന്നോടിയായി നടത്താന്‍ സാധിക്കുന്ന ചര്‍ച്ചകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, കലാലയപരിപാടികള്‍, കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാമുകള്‍, ധനസമാഹരണ മാര്‍ഗങ്ങള്‍ തുടങ്ങിയവയും; പ്രൈഡ് മുന്നോട്ട് വെക്കേണ്ട കൃത്യമായ രാഷ്ട്രീയവിഷയങ്ങളും, സെക്ഷ്വാലിറ്റി കേന്ദ്രീകൃത മാധ്യമ/ പൊതു ചര്‍ച്ചകള്‍, നൂതന ബോധവല്‍കരണ തലങ്ങളും, സര്‍ക്കാര്‍ പ്രതിനിധികളുടെ പ്രാതിനിത്യമുറപ്പിക്കല്‍ മുതലായവയും സംഘാടനാ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്യും'- ടീം ക്വിയര്‍ പ്രൈഡ് അറയിക്കുന്നു.

Story by