ക്വാറിയിലെ വെള്ളം കുടിപ്പിച്ച് ജനങ്ങളെ രോഗികളാക്കണോ ജോസേട്ടാ? ജലാശയങ്ങളില്‍ മാരക രാസവസ്തുക്കള്‍

നൂറുകണക്കിനു ക്വാറികളും ക്രഷര്‍ യൂണിറ്റികളും ഇവിടെയുണ്ട്. പാറതുരന്നും സ്ഫോടനം നടത്തിയും ഖനനം തുടരുന്നതിനാല്‍ പലയിടത്തായി വലിയതോതില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം വെള്ളം കെട്ടി കിടക്കുന്നുണ്ട്. ഇതില്‍ നിന്നു വെള്ളമെടുത്തു ശുദ്ധീകരിച്ച് നല്‍കാമെന്നാണ് ക്വാറിക്കാരുടെ വാഗ്ദാനം. ഈ ജലാശയങ്ങളിലെ വെള്ളം പരമ്പരാഗത രീതിയില്‍ മണലും കരിയും കല്ലും ഉപയോഗിച്ച് ശുദ്ധീകരിക്കാനാകുമോയെന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.

ക്വാറിയിലെ വെള്ളം കുടിപ്പിച്ച് ജനങ്ങളെ രോഗികളാക്കണോ ജോസേട്ടാ? ജലാശയങ്ങളില്‍ മാരക രാസവസ്തുക്കള്‍

വരള്‍ച്ച മുതലെടുത്ത് കോഴിക്കോട് ജില്ലയില്‍ ക്വാറിയിലെ വെള്ളം വിതരണം ചെയ്യാനുള്ള ക്വാറി ഉടമകളുടെ നീക്കത്തിനു പിന്നില്‍ ജിയോളജി വകുപ്പിലെ ചില ഉന്നതരെന്ന് ആക്ഷേപം. ക്വാറിയിലെ ജലം ശുദ്ധീകരിച്ച് നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് മലയും കുന്നും ജലാശയങ്ങളും തകര്‍ത്തു പാറഖനനം നടത്തുന്നവര്‍ രംഗത്തുവന്നിരിക്കുന്നത്. ഇതിനു ജില്ലാ ഭരണകൂടത്തിന്റെ മൗനാനുവാദവുമുണ്ട്. ഇതര ജില്ലകളെ അപേക്ഷിച്ച് ശരിയായ വേനല്‍ മഴപോലും ലഭിക്കാതെ കോഴിക്കോട് ജില്ലയില്‍ കടുത്ത ജലക്ഷമമാണുള്ളത്. ഇതിന്റെ മറവിലാണ് തങ്ങള്‍ വെള്ളം നല്‍കാമെന്ന് അറിയിച്ച് ക്വാറി ഉടമകള്‍ വരുന്നത്.

കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ പാറഖനനം നടക്കുന്ന പ്രദേശമാണ് മലയോരമേഖലയായ മുക്കം. നൂറുകണക്കിനു ക്വാറികളും ക്രഷര്‍ യൂണിറ്റികളും ഇവിടെയുണ്ട്. പാറതുരന്നും സ്ഫോടനം നടത്തിയും ഖനനം തുടരുന്നതിനാല്‍ പലയിടത്തായി വലിയതോതില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം വെള്ളം കെട്ടി കിടക്കുന്നുണ്ട്. ഇതില്‍ നിന്നു വെള്ളമെടുത്തു ശുദ്ധീകരിച്ച് നല്‍കാമെന്നാണ് ക്വാറിക്കാരുടെ വാഗ്ദാനം. ഈ ജലാശയങ്ങളിലെ വെള്ളം പരമ്പരാഗത രീതിയില്‍ മണലും കരിയും കല്ലും ഉപയോഗിച്ച് ശുദ്ധീകരിക്കാനാകുമോയെന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്കും അമോണിയം നൈട്രേറ്റും പോലുള്ള മാരകമായ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാറപൊട്ടിക്കുന്നത്. ഇതിന്റെ അംശം വ്യാപകമായി ഈ ജലാശയങ്ങളിലേക്കാണ് എത്തുന്നത്. അമോണിയം നൈട്രേറ്റ്, ലെഡ്, സിലിക്ക മഗ്നീഷ്യം ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഈ ജലാശയത്തില്‍ കലരുന്നുണ്ട്. അതുകൊണ്ടുതന്നെ ഫലപ്രദമായ രീതിയില്‍ എന്തു ശുദ്ധീകരണമാണ് ക്വാറി ഉടമകള്‍ക്കു നടത്താന്‍ കഴിയുകയെന്നാണ് ഉയരുന്ന ചോദ്യം. ഒഴുക്കില്ലാതെ രാസവസ്തുക്കള്‍ കലര്‍ന്ന് പായല്‍ കെട്ടിക്കിടക്കുന്ന ക്വാറി വെള്ളം വിഷമയമാണ്.

വെള്ളം ശുദ്ധീകരിക്കാനുള്ള ആധുനിക സാങ്കേതിക വിദ്യയൊന്നും ഇവരുടെ പക്കലില്ലതാനും. രാസവസ്തുക്കളടങ്ങിയ വെള്ളം ശുദ്ധീകരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമ്പോള്‍ അതു താങ്ങാനാവുമോ ക്വാറി ഉടമകള്‍ക്ക്? പ്രകൃതി ചൂഷകര്‍ എന്ന പട്ടം മാറി കിട്ടാന്‍ ചിലര്‍ നടത്തുന്ന ഗിമ്മിക്കാണിതെന്ന് ക്വാറികള്‍ക്കെതിരെ വര്‍ഷങ്ങളായി നിയമയുദ്ധം തുടരുന്ന സി എസ് ധര്‍മരാജ് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണമേഖലയില്‍ ഇപ്പോഴുള്ള ശുദ്ധജല ക്ഷാമത്തിനു പ്രധാന കാരണം മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പാറഖനനമാണ്. വേനലിന്റെ തുടക്കത്തില്‍ത്തന്നെ വെള്ളത്തിനായി നെട്ടോട്ടമോടുന്നവരിലധികവും ക്വാറിമേഖലയില്‍ കഴിയുന്നതവരാണ്. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിക്കുമ്പോള്‍ വന്‍ ശബ്ദത്തെത്തുടര്‍ന്നുള്ള പ്രകമ്പനത്തില്‍ ജലവിതാനം താഴുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. ഭൂഗര്‍ഗഭ-ഉപരിതല ജലവിതാനം ഒരുപോലെ താഴുമെന്നു സാരം.

ഇതര സംസ്ഥാന തൊഴിലാളികള്‍ ശൗചാലയമായി ഉപയോഗിക്കുന്നതു പലപ്പോഴും ഇത്തരം കുഴികളെയാണ്. മലകള്‍ തുരന്നും നീര്‍ച്ചാലുകള്‍ ഗതിമാറ്റിയും ക്വാറിമാഫിയയെ ജനസേവകരാക്കാനുള്ള ജിയോളജി അധികൃതരുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്ന് മുക്കം പരിസ്ഥിതി സംരക്ഷണ മേഖലാ സമിതി ചെയര്‍മാന്‍ എ എസ് ജോസ് ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണംകൂടം ക്വാറി ഉടമകള്‍ക്ക് അനുകൂലമാണു താനും. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമേ വിതരണം ചെയ്യുകയുള്ളുവെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ് നാരദാ ന്യൂസിനോട് പറഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സിഡബ്ല്യുആര്‍ഡിയെ ചുമലപ്പെടുത്തിയിട്ടുണ്ട്. ക്വാറിക്കാര്‍ നല്‍കുന്നതുകൊണ്ട് വാങ്ങാതിരിക്കേണ്ടതുണ്ടോയെന്നും കളക്ടര്‍ ചോദിച്ചു.

Read More >>