പിവി കുട്ടൻ- സോളാർ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനാവുമ്പോൾ ഹീറോയാവുന്ന മാധ്യമ പ്രവർത്തകൻ

ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്ന് പിവി കുട്ടൻ നാരദ ന്യൂസിനോട് പറഞ്ഞു. സോളാറിലെ അഴിമതി പുറത്ത് കൊണ്ട് വന്നപ്പോൾ പലരും പെങ്കിളി വാർത്തയെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു.

പിവി കുട്ടൻ- സോളാർ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനാവുമ്പോൾ ഹീറോയാവുന്ന മാധ്യമ പ്രവർത്തകൻ

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയടക്കമുള്ളവർ കുറ്റക്കാരാണെന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ യഥാർത്ഥ താരമാവുന്നത് മാധ്യമ പ്രവർത്തകനായ പിവി കുട്ടനാണ്. കെെരളി പീപ്പിളിന്റെ മലബാർ മേഖല ചീഫായ പിവി കുട്ടനാണ് കേരളം മുഴുവൻ ചർച്ച ചെയ്ത സോളാർ കോഴ പുറത്ത് കൊണ്ട് വന്നത്. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്ന് പിവി കുട്ടൻ നാരദ ന്യൂസിനോട് പറഞ്ഞു. സോളാറിലെ അഴിമതി പുറത്ത് കൊണ്ട് വന്നപ്പോൾ പലരും പെങ്കിളി വാർത്തയെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2013 ഏപ്രിലില്‍ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാൻ പോയ സമയത്താണ് അഴിമതിയുടെ വിവരങ്ങൾ ലഭിക്കുന്നത്. ആ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായും മറ്റു മന്ത്രിമാരുമായും ലക്ഷ്മി നായര്‍(സരിത)ക്കുള്ള ബന്ധമായിരുന്നു വിവരങ്ങളില്‍. തുടര്‍ന്ന് അതിന്റെ പിന്നാലെ തങ്ങള്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും പിവി കുട്ടൻ പറഞ്ഞു. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പൂർണ്ണമായ തെളിവുകൾ ലഭിച്ചത്. 100ഒാളം പേജുകളുള്ള ടെലിഫോൺ രേഖകളാണ് കിട്ടിയത്. അത് ലഭിച്ചത്തോടെ ഉമ്മൻ ചാണ്ടിയടക്കമുള്ളവർ അഴിമതിയുടെ ഭാ​ഗമാണെന്ന് ഉറപ്പായതെന്നും കുട്ടൻ പറഞ്ഞു. പിന്നീട് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 2013 ജൂണ്‍ 11 രാവിലെ 10 മണിയ്ക്ക് കെെരളി പീപ്പിൾ ചാനൽ വാർത്ത ബ്രേക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ കുറ്റകാരനാണെന്ന് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ നവമാധ്യമങ്ങളിൽ പിവി കുട്ടനെന്ന മാധ്യമ പ്രവർത്തകന് ഹീറോ പരിവേഷമാണ്. കണ്ണൂർ ബ്യൂറോ ചീഫായിരിക്കുമ്പോൾ പുറത്ത് കൊണ്ട് വന്ന വാർത്ത പിന്നീട് കേരളത്തിലെ മാധ്യമ ഇടങ്ങളും കടന്ന് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചർച്ച ചെയ്തതും സോളാർ അഴിമതിയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ രാഷ്ട്രീയ നേതാക്കൾ പ്രതിയാവുന്ന കേസും ഇത് തന്നെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജയം നിർണയിച്ചതിൽ സോളാർ കേസ് പങ്കാണ് വഹിച്ചത്.

Read More >>