സെക്രട്ടേറിയറ്റിൽ പഞ്ചിം​ഗ് നിർബന്ധമാക്കി; അനുസരിക്കാത്തവർക്ക് ജനുവരി മുതൽ ശമ്പളമില്ല

സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണമെന്നും ഉത്തരവ് നിഷ്കർഷിക്കുന്നു. ഈമാസം 15നുമുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.

സെക്രട്ടേറിയറ്റിൽ പഞ്ചിം​ഗ് നിർബന്ധമാക്കി; അനുസരിക്കാത്തവർക്ക് ജനുവരി മുതൽ ശമ്പളമില്ല

സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കി സര്‍ക്കാർ ഉത്തരവ്. ജനുവരി ഒന്നു മുതലാണ് പഞ്ചിങ് വഴിയുള്ള ഹാജര്‍ നിർബന്ധമാക്കുന്നത്. അന്നുമുതല്‍ ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂവെന്ന് ഉത്തരവിൽ പറയുന്നു. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച സർക്കുലർ പൊതുഭരണ വകുപ്പ് ഇറക്കിയത്.

സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണമെന്നും ഉത്തരവ് നിഷ്കർഷിക്കുന്നു. ഈമാസം 15നുമുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.

സെക്രട്ടേറിയറ്റിലെ അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുള്ള സംവിധാനമായ സ്പാർക്കുമായി ബന്ധിപ്പിച്ചാണ് പഞ്ചിം​ഗ് നടപ്പാക്കുക. നേരത്തെ സെക്രട്ടേറിയറ്റിൽ പഞ്ചിം​ഗ് നടപ്പാക്കാനുള്ള തീരുമാനം നേരത്തെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Read More >>