തലസ്ഥാന ജില്ലയിലെ പുല്ലുവിളയില്‍ വീണ്ടും തെരുവുനായ ആക്രമണം; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തി ആഹാരം കഴിച്ച ശേഷം കടല്‍ത്തീരത്തെത്തിയപ്പോഴാണ് നായകള്‍ ആക്രമിച്ചത്. നായ്കളില്‍ നിന്ന് രക്ഷപെടാന്‍ ജോസ്‌ക്ലിന്‍ കടലില്‍ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്തംവാര്‍ന്നനിലയില്‍ ജോസ്‌ക്ലിനെ ആശുപത്രിയിലെത്തിച്ചത്.

തലസ്ഥാന ജില്ലയിലെ പുല്ലുവിളയില്‍ വീണ്ടും തെരുവുനായ ആക്രമണം; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തലസ്ഥാന ജില്ലയിലെ വിഴിഞ്ഞം പുല്ലുവിളയില്‍ വീണ്ടും തെരുവ് നായ നാക്രമണം. മത്സ്യത്തൊഴിലാളിയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. കഴിഞ്ഞ ഒഗസ്റ്റില്‍ പുല്ലുവിളിയില്‍ ശീലുവമ്മ എന്ന വയോധികയും ഇതേ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ജോസ്‌ക്ലിന്‍ (50) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം.

കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തി ആഹാരം കഴിച്ച ശേഷം കടല്‍ത്തീരത്തെത്തിയപ്പോഴാണ് നായകള്‍ ആക്രമിച്ചത്. നായ്കളില്‍ നിന്ന് രക്ഷപെടാന്‍ ജോസ്‌ക്ലിന്‍ കടലില്‍ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്തംവാര്‍ന്നനിലയില്‍ ജോസ്‌ക്ലിനെ ആശുപത്രിയിലെത്തിച്ചത്.

പുലര്‍ച്ചെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരണമടയുകയായിരുന്നു. മരണത്തിൽ പ്രതിഷേധിച്ചു പുല്ലുവിളയിൽ ഇന്നുരാവിലെ മുതൽ ഹർത്താൽ നടക്കുകയാണ്.