ഒരു വര്‍ഷത്തിനിടെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തിയത് രണ്ടു മനുഷ്യ ജീവനുകളെ; പുല്ലുവിളയില്‍ രോഷാകുലരായ നാട്ടുകാര്‍ തെരുവിലിറങ്ങി

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുല്ലുവിളയില്‍ ഷീലുവമ്മ എന്ന വീട്ടമ്മയെ നായ്ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സമാന രീതിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം നടന്നത്. അന്നു കൊല്ലപ്പെട്ട ഷീലുവമ്മയുടെ വീടിനു നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഇന്ന് മരിച്ച ജോസ്‌ക്ലിന്റെ വീട്. കഴിഞ്ഞ ദിവസം പ്രദേശത്ത് മറ്റൊരു വീട്ടമ്മയുടെ ശരീരം നായ്ക്കള്‍ കടിച്ചു കീറിയതും വാര്‍ത്തയായിരുന്നു.

ഒരു വര്‍ഷത്തിനിടെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തിയത് രണ്ടു മനുഷ്യ ജീവനുകളെ; പുല്ലുവിളയില്‍ രോഷാകുലരായ നാട്ടുകാര്‍ തെരുവിലിറങ്ങി

തലസ്ഥാന ജില്ലയിലെ വിഴിഞ്ഞം പുല്ലുവിളയില്‍ മത്സ്യത്തൊഴിലാളി തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു ജനങ്ങള്‍ തെരുവിലിറങ്ങി. രോഷാകുലരായ ജനങ്ങള്‍ വാഹന ഗതാഗതം ഉള്‍പ്പെടെ തടസപ്പെടുത്തി. ജോസ്‌ക്ലിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പുല്ലുവിളയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മൃതദേഹം പള്ളിമുറ്റത്ത് തന്നെ വയ്ക്കുമെന്നാണ് മരണപ്പെട്ട ജോസ്‌ക്ലിന്റെ ബന്ധുക്കള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുല്ലുവിളയില്‍ ഷീലുവമ്മ എന്ന വീട്ടമ്മയെ നായ്ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സമാന രീതിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം നടന്നത്. അന്നു കൊല്ലപ്പെട്ട ഷീലുവമ്മയുടെ വീടിനു നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഇന്ന് മരിച്ച ജോസ്‌ക്ലിന്റെ വീട്. കഴിഞ്ഞ ദിവസം പ്രദേശത്ത് മറ്റൊരു വീട്ടമ്മയുടെ ശരീരം നായ്ക്കള്‍ കടിച്ചു കീറിയതും വാര്‍ത്തയായിരുന്നു.

ഷീലുവമ്മയുടെ മരണത്തെ തുടര്‍ന്നു വന്‍ ജനരോഷമാണ് അന്നുണ്ടായത്. ജനരോഷം തടയാന്‍ ആലപ്പുഴയില്‍ നിന്ന് രണ്ട് പട്ടിപിടിത്തക്കാരെ എത്തിച്ച് നായക്കളെ വന്ധീകരിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞതോടെ പഞ്ചായത്തധികൃതര്‍ പിന്നീട് പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പരിസരപ്രദേശങ്ങളിലെ അറവുശാലകളിലെ മാലിന്യങ്ങള്‍ കൂട്ടത്തോടെ പുല്ലുവിളയിലെ കടല്‍ത്തിരത്താണ് കൊണ്ടുതള്ളുന്നത്. ഇതു ഭക്ഷിക്കുവാനാണ് നായ്ക്കള്‍ എത്തുന്നതും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു തടയാനോ നായ്ക്കളെ നിയന്ത്രിക്കുവാനോ പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.