യാത്ര മുടക്കി ഘോഷയാത്ര; ചോദ്യം ചെയ്ത ഗർഭിണിയായ ഡോക്ടർക്ക് ക്ഷേത്ര ഭാരവാഹികളുടെ മർദ്ദനം;പോലീസ് കാഴചക്കാരായെന്നു പരാതി

രണ്ട് മണിക്കൂര്‍ നേരം ഘോഷയാത്രയില്‍പ്പെട്ട് റോഡില്‍ വാഹനം കിടന്ന ശേഷം പ്രതികരിച്ചപ്പോഴാണ് മര്‍ദ്ദനത്തിനും അപമാനത്തിനുമിരയായതെന്ന് ഡോക്ടര്‍ ആരോപിക്കുന്നു. ക്ഷേത്ര കമ്മിറ്റിയുടെ ബാഡ്ജ് ധരിച്ച അക്രമികള്‍ തന്റെ കൈ പിടിച്ചുതിരിച്ച് കാറിന് പുറത്തിറക്കാന്‍ ശ്രമിച്ചതായും ഡോക്ടര്‍ പറയുന്നു.

യാത്ര മുടക്കി ഘോഷയാത്ര; ചോദ്യം ചെയ്ത ഗർഭിണിയായ ഡോക്ടർക്ക് ക്ഷേത്ര ഭാരവാഹികളുടെ മർദ്ദനം;പോലീസ് കാഴചക്കാരായെന്നു പരാതി

മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടാക്കിയ ഘോഷയാത്രയെ ചോദ്യം ചെയ്തതിന് ഗര്‍ഭിണിയായ ഡോക്ടര്‍ക്കും കുടുംബത്തിനും ക്ഷേത്രഭാരവാഹികളുടെ മര്‍ദ്ദനം. ബിഷപ്പ് ജാക്കോബ് മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആതിര ദര്‍ശനും കുടുംബത്തിനുമാണ് ഇന്നലെ രാത്രി 8.30ഓടെ ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് പോകുമ്പോള്‍ ദുരനുഭവമുണ്ടായത്. ഡോ. ആതിര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.


രണ്ട് മണിക്കൂര്‍ ഘോഷയാത്രയില്‍പ്പെട്ട് റോഡില്‍ വാഹനം കിടന്ന ശേഷം പ്രതികരിച്ചപ്പോഴാണ് മര്‍ദ്ദനത്തിനും അപമാനത്തിനുമിരയായതെന്ന് ആതിര പറയുന്നു. ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും മാതാവിനുമൊപ്പമാണ് ആതിര യാത്ര ചെയ്തത്. ഘോഷയാത്ര കടന്നുപോയിട്ടും ആളുകള്‍ റോഡില്‍ അലക്ഷ്യമായി കുത്തിയിരുന്ന് ഗതാഗതം മുടക്കിയതോടെ ആതിരയുടെ ഭര്‍ത്താവ് 100ല്‍ വിളിച്ചു വിവരം പറഞ്ഞു. അവിടെ നിന്ന് ലഭിച്ച നമ്പര്‍ പ്രകാരം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ഘോഷയാത്ര നിയന്ത്രിക്കാനായി ക്ഷേത്രപരിസരത്തുള്ള പൊലീസുകാരോട് വിവരം പറയാനാണ് നിര്‍ദ്ദേശിച്ചതെന്ന് ആതിര പറയുന്നു. ഇതുപ്രകാരം പൊലീസുദ്യോഗസ്ഥനോട് വിവരം പറഞ്ഞതോടെ വാഹനങ്ങള്‍ പോകാനുള്ള സൗകര്യം പൊലീസ് ഒരുക്കി.

തുടർന്ന് ഭര്‍ത്താവ് തിരികെയെത്തി കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ കുറേയാളുകള്‍ വാഹത്തിന് ചുറ്റും അസഭ്യവര്‍ഷവുമായി കൂടിയതായി ആതിര പറയുന്നു. 'നിനക്ക് മാത്രം എന്താടാ കഴപ്പ് (തുടര്‍ന്ന് അസഭ്യവര്‍ഷം) എന്ന് ചോദിച്ച് ഭര്‍ത്താവിനെ കഴുത്തില്‍ പിടിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചു. ഇതിനിടെ ചിലര്‍ ചാവി ഊരാനും ശ്രമിച്ചു. അക്രമികളില്‍ ചിലര്‍ ഡോര്‍ തുറന്ന് തന്റെ കൈപിടിച്ച് തിരിക്കുകയും പുറത്തേക്ക് വലിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആതിര പറയുന്നു. അക്രമി സംഘം എല്ലാവരും ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റിയുടെ ബാഡ്ജ് ധരിച്ചിരുന്നു. ഇതെല്ലാം കണ്ട് പൊലീസ് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നുവെന്നും ആതിര ആരോപിക്കുന്നു..


Read More >>