ചുട്ടുകൊല കേരളത്തിലും ആവര്‍ത്തിക്കുമെന്ന് ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി; നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍

ലൗ ജിഹാദിന് ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകി പറയുന്നുണ്ട് എന്നാണ് പ്രതീഷിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ ഭീഷണിയുടെ സ്വരത്തിലുള്ള വാക്കുകളാണ് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്.

ചുട്ടുകൊല കേരളത്തിലും ആവര്‍ത്തിക്കുമെന്ന് ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി; നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍

രാജ്യത്തെ നടുക്കിയ കൊലപാതകത്തിന്റെ വീഡിയോ ഉപയോഗിച്ച് ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥ് കേരളത്തില്‍ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുമ്പോഴും പിണറായി സര്‍ക്കാരിന് മൗനം. രാജസ്ഥാനില്‍ മുസ്ലിമിനെ ചുട്ടുകൊന്ന വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ആഹ്ലാദം പ്രകടിപ്പിക്കുകയും ഭീഷണി മുഴക്കുന്നതുമാണ് പ്രതീഷിന്റെ പുതിയ പോസ്റ്റ്. ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന പേരില്‍ കേരളത്തില്‍ ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുന്ന ഹൈന്ദവ ഭീകര നേതാവായ പ്രതീഷ് വിശ്വനാഥ്, നാളുകളായി ഇത്തരം പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. 10,000ലധികം ഫോളേവേഴ്‌സ് ഉള്ള ഇയാള്‍ടെ അക്കൗണ്ടില്‍ നിറഞ്ഞു നില്‍ക്കുന്നത് കടുത്ത മതസ്പര്‍ധയും വര്‍ഗീയ, വംശീയ പ്രചാരണങ്ങളും മുസ്ലിം, ന്യൂനപക്ഷ വിരുദ്ധതയുമാണ്.


ഇല്ലാത്ത ലൗ ജിഹാദ് ആരോപിച്ച് അസ്ഫറുല്‍ എന്ന മുസ്ലിം യുവാവിനെ രാജസ്ഥാനില്‍ ഹിന്ദുത്വ ഭീകരര്‍ വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ നടന്ന സംഭവം കൊലനടത്തിയവര്‍ തന്നെ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഈ വീഡിയോ ഉള്‍ക്കൊള്ളുന്ന വാര്‍ത്ത ഷെയര്‍ ചെയ്ത പ്രതീഷ്, കൊലപാതകിയുടെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. ലൗ ജിഹാദിന് ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകി പറയുന്നുണ്ട് എന്നാണ് പ്രതീഷിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ ഭീഷണിയുടെ സ്വരത്തിലുള്ള വാക്കുകളാണ് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലൗ ജിഹാദ് അവസാനിപ്പിക്കണമെന്നും മുസ്ലിം നേതാക്കള്‍ ഇതിനായി മുന്‍കൈയെടുക്കണമെന്നും പോസ്റ്റിലൂടെ പറയുന്നു. ലൗ ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെയുള്ള സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ പറ്റുമെന്ന് പറയുന്ന ഇയാള്‍, ഇല്ലെങ്കില്‍ ഇത് ആവര്‍ത്തിക്കുമെന്ന് ഭീഷണി മുഴക്കുകയാണ്.


ഫേസ്ബുക്കില്‍ മാത്രം 10,000ലധികം ഫോളോവേഴ്‌സ് ഉള്ള പ്രതീഷിന്റെ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തു കൊണ്ടാണ് കേരളത്തിലെ ഹിന്ദുത്വ തീവ്രവാദികള്‍ രാജസ്ഥാനിലെ കൊലപാതകം ആഘോഷിക്കുന്നത്. അതേസമയം, പ്രതീഷിന്റെ പോസ്റ്റിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍. രാഷ്ട്രീയ നേതാക്കല്‍ പോലും വിമര്‍ശിച്ച ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പിലുള്ള കേരളാ പൊലീസ്. കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് അനുസ്മരണ പോസ്റ്റര്‍ ഒട്ടിച്ചതിന് മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പൊലീസ്, ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ആഹ്ലാദം പങ്കുവച്ച് ലഡു വിതരണം സംഘടിപ്പിച്ച പ്രതീഷ് വിശ്വനാഥിനും സംഘത്തിനുമെതിരേ ചെറുവിരലനക്കാന്‍ പോലും തയ്യാറായില്ല.

കേരളാ പൊലീസിന്റെ സംഘപരിവാര്‍ പ്രീണനത്തിന് ഉദാഹരണമായി ഈ വിഷയം ചര്‍ച്ചയായികൊണ്ടിരിക്കെയാണ് പുതിയ പോസ്റ്റുമായി പ്രതീഷ് രംഗത്തെത്തിയത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം വിജയ് ദിവസ് ആയി ആഘോഷിക്കാന്‍ തീരുമാനിച്ച സംഘപരിവാര്‍ പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്തതും പ്രതീഷായിരുന്നു. പ്രതീഷിനെയും അയാളുടെ നേതൃത്വത്തിലുള്ള ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന സംഘടനയെയും ഉപയോഗിച്ചാണ് ആര്‍എസ്എസ് സംസ്ഥാന വ്യാപകമായി ലഡു വിതരണം നടത്തിയത്. മഥുരയിലെയും കാശിയിലെയും പള്ളികള്‍ പൊളിച്ചുമാറ്റുമെന്നും പ്രതീഷ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റിലൂടെ ഭീഷണി മുഴക്കിയപ്പോഴും രാജ്യത്തെ ഒരു സുരക്ഷാ ഏജന്‍സിയും ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ല. സന്നദ്ധ സംഘടനയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഹെല്‍പ്‌ലൈനിനെതിരേ നിരവധി ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒറ്റനോട്ടത്തില്‍ തന്നെ മതസ്പര്‍ധയെന്ന് വ്യക്തമാവുന്ന നിരവധി പോസ്റ്റുകളും പരിപാടികളും പ്രചരിപ്പിക്കുന്ന പ്രതീഷിനെതിരേ നടപടി സ്വീകരിക്കാന്‍ കേരളത്തിലെ പൊലീസ് സംവിധാനം താല്‍പര്യം കാണിച്ചിട്ടില്ല.


ഹിന്ദു ഹെല്‍പ്‌ലൈനിന്റെ നേതാവായി അറിയപ്പെടുന്ന ഇയാള്‍ അഭിഭാഷകനും കൂടിയാണ്. ന്യൂഡല്‍ഹിയിലെ കേരളാ ഹൗസില്‍ ബീഫ് വിളമ്പുന്നുണ്ടെന്ന് കേന്ദ്ര പൊലീസില്‍ പരാതിപ്പെട്ട് വിവാദമുണ്ടാക്കിയത് ഇയാളായിരുന്നു. എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരന്‍ താനാണെന്നാണ് പ്രതീഷിന്റെ വാദം. കേരളത്തിലെ ബിജെപിക്കു ബദലായി സ്വയം വളരാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ നേതാവാണ് ഇയാള്‍. വിഎച്ച്പി നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാല്‍ തുടങ്ങിയവരോടൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമാണ് ഇയാളുടെ പ്രവര്‍ത്തനം. തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി പീഡന കേന്ദ്രത്തിനു പിന്നിലും ഇയാളാണ്.

വിജയദശമിക്ക് തോക്കുകള്‍ പൂജയ്ക്ക് വെച്ച ചിത്രം പ്രതീഷ് ഫേസ്ബുക്കിലിട്ടിരുന്നു. കേരളം കേന്ദ്രീകരിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ചെയ്തിട്ടും പ്രതീഷിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഹിന്ദുത്വ തീവ്രവാദം പരത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തില്‍ പൊലീസ് തയ്യാറാകുന്നില്ല. ആര്‍എസ്എസിനെതിരെ പ്രതികരിച്ചാല്‍ അവര്‍ക്ക് വഴിമരുന്നിടലാകും അതെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതിനാല്‍ പ്രതീഷിനെ പോലുള്ളവര്‍ മുസ്ലീം മതവിഭാഗത്തിനെതിരെ പലരീതിയിലുള്ള ആക്രമണ ഭീഷണികള്‍ മുഴക്കുകയാണ്. പ്രതീഷിനെ അറസ്റ്റു ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രചാരണം ശക്തമാവുകയാണ്.

Read More >>