ഞെട്ടിക്കുന്ന വാര്‍ത്ത രാവിലെ 11 മണിക്കു കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും രാത്രി 10 മണിക്കു സാധിച്ചു: മംഗളം ടെലിവിഷനെതിരെ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍

സംസ്ഥാനത്തെ ഞെട്ടിക്കുന്ന രണ്ടാമത്തെ വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവിടുമെന്നു മംഗളം ചാനല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പുറത്തുവിട്ടത് മറ്റ് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത ജില്ലാ കോടതി ജഡ്ജി നിയമനത്തിലെ ക്രമകേടിനെപ്പറ്റിയായിരുന്നു അത് നവമാധ്യമങ്ങളില്‍ ഏറെ പരിഹാസ വിഷയമായിരുന്നു. പിന്നീടായിരുന്നു രാത്രിയോടെ കുറ്റസമ്മതവുമായി ചാനല്‍ സിഇഒ അജിത് കുമാര്‍ രംഗത്തെത്തിയത്.

ഞെട്ടിക്കുന്ന വാര്‍ത്ത രാവിലെ 11 മണിക്കു കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും രാത്രി 10 മണിക്കു സാധിച്ചു: മംഗളം ടെലിവിഷനെതിരെ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍

എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കോള്‍ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സിഇഒ ആര്‍ അജിത്ത് കുമാര്‍ ഏറ്റുപറഞ്ഞതിനു പിന്നാലെ വിമര്‍ശനവുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍. ഞെട്ടിക്കുന്ന ബ്രേക്കിംഗ് രാവിലെ 11 മണിക്ക് കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും രാത്രി 10 മണിക്ക് സാധിച്ചു എന്നായിരുന്നു പ്രമോദ് രാമന്റെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് അവര്‍ തിരിച്ചറിയട്ടെ എന്നും പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

സംസ്ഥാനത്തെ ഞെട്ടിക്കുന്ന രണ്ടാമത്തെ വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവിടുമെന്നു മംഗളം ചാനല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പുറത്തുവിട്ടത് മറ്റ് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത ജില്ലാ കോടതി ജഡ്ജി നിയമനത്തിലെ ക്രമകേടിനെപ്പറ്റിയായിരുന്നു അത് നവമാധ്യമങ്ങളില്‍ ഏറെ പരിഹാസ വിഷയമായിരുന്നു. പിന്നീടായിരുന്നു രാത്രിയോടെ കുറ്റസമ്മതവുമായി ചാനല്‍ സിഇഒ അജിത് കുമാര്‍ രംഗത്തെത്തിയത്.

മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. ആ നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് അറിയിച്ചിരുന്നു

മംഗളം ചാനലില്‍ അജിത് കുമാറിന്റെ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും ഡെപ്യൂട്ടി എഡിറ്റര്‍ എംഎം രാഗേഷും വയനാട് റിപ്പോര്‍ട്ട് ദീപക് മലയമ്മയും രാജിവച്ചിരുന്നു. അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഇവര്‍ രാജിവച്ചത്.

പ്രമോദ് രാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞെട്ടിക്കുന്ന ബ്രേക്കിംഗ് രാവിലെ 11 മണിക്ക് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാത്രി 10 മണിക്ക് കൊടുത്തു. സമസ്താപരാധങ്ങള്‍ക്കും മാപ്പ്. വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയട്ടെ ആ ജീര്‍ണമസ്തിഷ്‌കങ്ങള്‍.

Read More >>