കടവത്തൊരു തോണിയിരിപ്പു: പൂമരത്തിലെ രണ്ടാം പാട്ട് കാണാം

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

കടവത്തൊരു തോണിയിരിപ്പു: പൂമരത്തിലെ രണ്ടാം പാട്ട് കാണാം

ഞാനും ഞാനുമെന്റാളും എന്ന ഹിറ്റ് ഗാനത്തിന് ശേഷം പൂമരത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. കടവത്തൊരു തോണി എന്ന് തുടങ്ങുന്ന ഗാനം അജീഷ് ദാസന്റെ വരികള്‍ക്ക് ലീലാ എല്‍ ഗിരിക്കുട്ടന്‍ ഈണമിട്ട് കാര്‍ത്തിക്കാണ് ഈ ഗാനം പാടിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിലെ കവിതാമത്സരത്തില്‍ ഇവിടം ഒരു പുഴയായിരുന്നു എന്ന വിഷയത്തില്‍ കാളിദാസ് ജയറാമിന്റെ രചന എന്ന നിലയ്ക്കാണ് ഗാനത്തിന്റെ ദൃശ്യവത്കരണം. ആദ്യഗാനമായ പൂമരത്തില്‍ സൗഹൃദമായിരുന്നെങ്കില്‍ കടവത്തൊരു തോണിയില്‍ വിഷാദഭരിതമാണ്.


എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോ. പോള്‍ വര്‍ഗീസിനൊപ്പെം എബ്രിഡ് ഷൈന്‍ ആണു നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ മീരാജാസ്മിനും പൂമരത്തിലെ അതിഥി താരങ്ങളായി എത്തുന്നു.