പെമ്പിളൈ ഒരുമൈ നിരാഹാരസമരം പിൻവലിച്ചു; സത്യാഗ്രഹ സമരം തുടരാൻ തീരുമാനം

നേരത്തെ ആരോഗ്യസ്ഥിതി മോശമായതിനാൽ നിരാഹാരസമരം നടത്തുകയായിരുന്ന ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈദ്യസഹായം സ്വീകരിക്കില്ലെന്നും ആശുപത്രിയിൽ സമരം തുടരുമെന്നുമായിരുന്നു ഗോമതി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യനില തീരെ മോശമായ സാഹചര്യം കൂടി കണക്കിലെടുത്താണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നാണു റിപ്പോർട്ടുകൾ.

പെമ്പിളൈ ഒരുമൈ നിരാഹാരസമരം പിൻവലിച്ചു; സത്യാഗ്രഹ സമരം തുടരാൻ തീരുമാനം

പെമ്പിളൈ ഒരുമൈ പ്രവർത്തകരായ ഗോമതിയും കൂട്ടരും എം എം മാണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ നടത്തിവരുന്ന നിരാഹാരസമരം പിൻവലിച്ചു. എന്നാൽ സത്യാഗ്രഹസമരം തുടരാനാണ് ഇവരുടെ തീരുമാനം. നേരത്തെ ആരോഗ്യസ്ഥിതി മോശമായതിനാൽ നിരാഹാരസമരം നടത്തുകയായിരുന്ന ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് സമരപ്പന്തലിലുണ്ടായിരുന്ന കോൺഗ്രസ് - ആം ആദ്‌മി പ്രവർത്തകർ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനും ഇടയാക്കിയിരുന്നു. വൈദ്യസഹായം സ്വീകരിക്കില്ലെന്നും ആശുപത്രിയിൽ സമരം തുടരുമെന്നുമായിരുന്നു ഗോമതി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യനില തീരെ മോശമായ സാഹചര്യം കൂടി കണക്കിലെടുത്താണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നാണു റിപ്പോർട്ടുകൾ.

Read More >>