പെമ്പിളൈ ഒരുമൈ നിരാഹാര സമരം: ഗോമതിയെയും കൗസല്യയേയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി; ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി

ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുന്നത് സമരപ്പന്തലിലുണ്ടായിരുന്ന കോൺഗ്രസ് - ആം ആദ്‌മി പ്രവർത്തകർ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. നിരാഹാരമിരിക്കുന്നവരെ സമരപ്പന്തലിൽ നിന്നും മാറ്റാനനുവദിക്കില്ലെന്ന നിലപാടുമായി മഹിളാ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി.

പെമ്പിളൈ ഒരുമൈ നിരാഹാര സമരം: ഗോമതിയെയും കൗസല്യയേയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി; ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി

എം എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ പെമ്പിളൈ ഒരുമൈയ്ക്കു വേണ്ടി നിരാഹാരസമരം നടത്തി വരികയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യസ്ഥിതി മോശമായതിനാൽ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈദ്യസഹായം സ്വീകരിക്കില്ലെന്നും ആശുപത്രിയിലും സമരം തുടരുമെന്നും ഗോമതി വ്യക്തമാക്കി.

ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുന്നത് സമരപ്പന്തലിലുണ്ടായിരുന്ന കോൺഗ്രസ് - ആം ആദ്‌മി പ്രവർത്തകർ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. നിരാഹാരമിരിക്കുന്നവരെ സമരപ്പന്തലിൽ നിന്നും മാറ്റാനനുവദിക്കില്ലെന്ന നിലപാടുമായി മഹിളാ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. മഹിളാ കോൺഗ്രസ് നേതാക്കളായ ലതികാ സുഭാഷും ഷാനിമോൾ ഉസ്മാനും പ്രതിഷേധത്തിന് നേതൃത്വം നൽകി.

നേരത്തെ നിരാഹാരസമരം നടത്തുന്ന പ്രവർത്തകരെ പരിശോധിച്ച മെഡിക്കൽ സംഘം ഇവരുടെ ആരോഗ്യനില മോശമാണെന്നു അഭിപ്രായപ്പെട്ടിരുന്നു. ഇവർക്കൊപ്പം സമരത്തിലായിരുന്ന രാജേശ്വരിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.