മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെല്ലാം രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്നു കാനം രാജേന്ദ്രൻ

സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സക്കറിയയുടെ ഭൂമി കയ്യേറ്റത്തിന് മുൻ മന്ത്രി കെ എം മാണിയുടെ പിന്തുണ ലഭിച്ചെന്ന നാരദാ ന്യൂസ് വാർത്തയോട് പ്രതികരിക്കവെയാണ് മൂന്നാർ കയ്യേറ്റങ്ങൾക്ക് രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്നു കാനം പറഞ്ഞത്. ടോം സക്കറിയായും കുടുംബവും കയ്യേറിയ നൂറുകണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന ലാൻഡ് റവന്യൂ ബോർഡിന്റെ ഉത്തരവ് അട്ടിമറിച്ചത് യുഡിഎഫ് സർക്കാരിലെ മന്ത്രിമാരാണെന്നതിനുള്ള തെളിവുകളാണ് നാരദാ ന്യൂസ് പുറത്ത് വിട്ടത്.

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെല്ലാം രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്നു കാനം രാജേന്ദ്രൻ

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെല്ലാം രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സക്കറിയയുടെ ഭൂമി കയ്യേറ്റത്തിന് മുൻ മന്ത്രി കെ എം മാണിയുടെ പിന്തുണ ലഭിച്ചെന്ന നാരദാ ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

യുഡിഎഫ് കൺവീനർ പി പി തങ്കച്ചനുൾപ്പെടെയുള്ളവരുടെ പേരിൽ നേരത്തെയും മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ടു ആരോപണങ്ങൾ ഉയർന്നിരുന്നതാണെന്നും കാനം രാജേന്ദ്രൻ സൂചിപ്പിച്ചു. ടോം സക്കറിയായും കുടുംബവും കയ്യേറിയ നൂറുകണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന ലാൻഡ് റവന്യൂ ബോർഡിന്റെ ഉത്തരവ് അട്ടിമറിച്ചത് യുഡിഎഫ് സർക്കാരിലെ മന്ത്രിമാരാണെന്നതിനുള്ള തെളിവുകളാണ് നാരദാ ന്യൂസ് പുറത്ത് വിട്ടത്.

2012 ജനുവരി 12ന് കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിറങ്ങിയതിനു പിന്നാലെ കയ്യേറ്റ ഭൂമിയില്ലെന്നു വാദിച്ച് ടോം സക്കറിയയുടെ പിതാവും കേരള കോൺഗ്രസ് (എം) നേതാവുമായ സക്കറിയ ജോസഫ് നിയമമന്ത്രിയായിരുന്ന കെ എം മാണിയ്ക്കു കത്തു നൽകിയിരുന്നു. ജോസഫ് സഖറിയ നൽകിയ കത്ത് കെ എം മാണി റവന്യൂ മന്ത്രി അടൂർ പ്രകാശിനു കൈമാറിയതിനുള്ള തെളിവുകളും നാരദാ നിയോസ് പുറത്തുവിട്ടിരുന്നു.