എകെജി കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പരാതിക്കാരൻ രജീഷ് ലീല ഏറാമല

കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയെ തള്ളിക്കളയാനാവിന്നും എന്നാൽ താൻ കേസിൽ നിന്ന് ഒരു ഘട്ടത്തിലും പിന്മാറാൻ തയ്യാറല്ല എന്ന നിലപാടുമാണ് രജീഷിന്റേത്.

എകെജി കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പരാതിക്കാരൻ രജീഷ് ലീല ഏറാമല

എകെജി വിഷയത്തിൽ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി പരാതിക്കാരൻ രജീഷ് ലീല ഏറാമല. താൻ പരാതി നൽകിയ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതിയുടെ നിലയെക്കുറിച്ച് അന്വേഷിച്ചപ്പോൾ തൃത്താല പൊലീസ് സ്റ്റേഷനിലേക്ക് പരാതി ഫോർവേഡ് ചെയ്തുവെന്നാണ്. എന്നാൽ തൃത്താലയിൽ വിളിച്ചപ്പോൾ അവർക്ക് അറിയില്ല എന്ന മറുപടിയാണ് നൽകുന്നതെന്നും രജീഷ് പറഞ്ഞു.

എകെജി വിഷയത്തില്‍ ഞാന്‍ കൊടുത്ത പരാതിയുടെ നിലവിലെ അവസ്ഥ അറിയാന്‍ നിരവധി തവണ തൃത്താല എസ്ഐയുമായ് ബന്ധപ്പെട്ടെങ്കിലും ഒരു പ്രാവശ്യം മാത്രമാണ് സംസാരിക്കാന്‍ തന്നെ അദ്ദേഹം തയ്യാറായത്. അങ്ങിനെ ഒരു പരാതിയെ ഇവിടെ ലഭിച്ചില്ലെന്നാണ് എസ്‌ഐ പറഞ്ഞത്. എന്നാൽ ഞങ്ങൾ കടവന്ത്ര സ്റ്റേഷനില്‍ പോകുകയും അവിടെ അന്വഷിച്ചപ്പോള്‍ എസ്ഐ പറഞ്ഞത് പരാതി കിട്ടിയ സമയം തന്നെ തൃത്താലയിലേക്ക് ഓണ്‍ലൈന്‍ വഴി ഫോര്‍വേഡ് ചെയ്തെന്നാണ്. സംശയമുണ്ടെങ്കില്‍ സൈറ്റില്‍ കേറി നോക്കുവെന്നു പറഞ്ഞു. സൈറ്റില്‍ കേറി നോക്കിയപ്പോള്‍ പരാതി തൃത്താല സ്റ്റേഷനില്‍ എത്തിയതായും കാണിക്കുന്നുവെന്ന് രജീഷ് ലീല ഏറാമല നാരദന്യൂസിനോട് പറഞ്ഞു.കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ലന്നും എന്നാൽ താൻ കേസിൽ നിന്ന് ഒരു ഘട്ടത്തിലും പിന്മാറാൻ തയ്യാറല്ല എന്ന നിലപാടുമാണ് രജീഷിന്റേത്.

Read More >>