റോഡില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

കല്ലടിക്കോട് മേലെപയ്യാനി വീട്ടില്‍ ബിജുവിനെയാണ് ഹേമാംബിക നഗര്‍ സി ഐ പ്രേമാനന്ദന്‍ ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്തത്. വലതു കൈയ്യിന് പരിക്കേറ്റ ബിജു ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പൊലിസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു.

റോഡില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

റോഡില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍. കല്ലടിക്കോട് മേലെപയ്യാനി വീട്ടില്‍ ബിജുവിനെയാണ് (34) ഹേമാംബിക നഗര്‍ സി ഐ പ്രേമാനന്ദന്‍ ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്തത്. വലതു കൈയ്യിന് പരിക്കേറ്റ ബിജു തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പൊലിസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു.


ബിജുവിന്റെ ഭാര്യ മുണ്ടൂര്‍ കൂമുള്ളി വീട്ടില്‍ നാണിക്കുട്ടിയുടെ മകള്‍ നിഷ (26)യാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് കുത്തേറ്റ് മരിച്ചത്. പാലക്കാട് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നിഷ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിറങ്ങിയപ്പോള്‍ കാത്തു നിന്നിരുന്ന ബിജു കുത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് നിഷയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ബിജു രക്ഷപ്പെട്ടിരുന്നു.

പിറ്റേന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് അവശ നിലയില്‍ ബിജുവിനെ കണ്ടെത്തി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരു വര്‍ഷമായി ബിജുവും നിഷയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ബിജുവുമായി പൊലിസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.