ഒഞ്ചിയം - ടി പി രക്തസാക്ഷി ദിനാചരണങ്ങൾ; വടകര മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി

പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ഒഞ്ചിയത്ത് പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ പൊതുയോഗം കൂടിയാണിത്. ആർഎംപിയുടെ നേതൃത്വത്തിലും അതേ സമയത്തുതന്നെ അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്. മെയ് നാലിന് വെള്ളിക്കുളങ്ങരയിൽ ടി പി ചന്ദ്രശേഖരൻ രക്തസാക്ഷി അനുസ്മരണവും നടക്കുന്ന സാഹചര്യത്തിൽ ഒഞ്ചിയം രക്തസാക്ഷി മണ്ഡപം, വള്ളിക്കാട്ടെ ടി പി സ്തൂപം എന്നിവിടങ്ങളിലും പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

ഒഞ്ചിയം - ടി പി രക്തസാക്ഷി ദിനാചരണങ്ങൾ; വടകര മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി

ഒഞ്ചിയം - ടി പി രക്തസാക്ഷി ദിനാചരണങ്ങളുടെ പശ്ചാത്തലത്തിൽ വാടകരമേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഒഞ്ചിയം രക്തസാക്ഷി ദിനമായ ഇന്ന് സിപിഐഎം - സിപിഐ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ഒഞ്ചിയത്ത് പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ പൊതുയോഗം കൂടിയാണിത്. ആർഎംപിയുടെ നേതൃത്വത്തിലും അതേ സമയത്തുതന്നെ അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്.

മെയ് നാലിന് വെള്ളിക്കുളങ്ങരയിൽ ടി പി ചന്ദ്രശേഖരൻ രക്തസാക്ഷി അനുസ്മരണവും നടക്കുന്ന സാഹചര്യത്തിൽ ഒഞ്ചിയം രക്തസാക്ഷി മണ്ഡപം, വള്ളിക്കാട്ടെ ടി പി സ്തൂപം എന്നിവിടങ്ങളിലും പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

വടകര മേഖലയിൽ സമീപ ദിനങ്ങളിൽ സിപിഐഎം-ആർഎംപി സംഘർഷം മൂർച്ഛിച്ചതും പൊലീസിന് തലവേദനയായിട്ടുണ്ട്. മലബാർ സ്‌പെഷ്യൽ പൊലീസ്, സായുധ സേന എന്നിവരടക്കം അഞ്ഞൂറോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. രാത്രികാല പട്രോളിംഗ്, ആയുധങ്ങൾക്കായുള്ള പരിശോധന എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒഞ്ചിയം ദിനാചരണത്തിന്റെ കൂടി പശ്ചാത്തലത്തിൽ പ്രദേശത്തേക്ക് കടന്നുപോകുന്ന വാഹനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.