സിപിഐഎം നേതാവിന്റെ വീടിനു മുന്നിൽ അജ്ഞാത സംഘം; പൊലീസ് അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ്‌ നീലേശ്വരം പിലിക്കോട് കരപ്പാത്തുള്ള ഗോവിന്ദന്റെ മകളുടെ വീട്ടുമുറ്റത്ത് അജ്ഞാത സംഘമെത്തിയത്. കാൽപ്പെരുമാറ്റവും അടക്കിപ്പിടിച്ച സംസാരവും കേട്ട് വീട്ടിലുള്ളവർ ലൈറ്റിട്ടപ്പോൾ സംഘം രക്ഷപ്പെടുകയായിരുന്നു.

സിപിഐഎം നേതാവിന്റെ വീടിനു മുന്നിൽ അജ്ഞാത സംഘം; പൊലീസ് അന്വേഷണം തുടങ്ങി

സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റിയംഗം ടി വി ഗോവിന്ദന്റെ വീടിനു മുന്നിൽ കഴിഞ്ഞ ദിവസം അജ്ഞാത സംഘം എത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ്‌ നീലേശ്വരം പിലിക്കോട് കരപ്പാത്തുള്ള ഗോവിന്ദന്റെ മകളുടെ വീട്ടുമുറ്റത്ത് അജ്ഞാത സംഘമെത്തിയത്. കാൽപ്പെരുമാറ്റവും അടക്കിപ്പിടിച്ച സംസാരവും കേട്ട് വീട്ടിലുള്ളവർ ലൈറ്റിട്ടപ്പോൾ സംഘം രക്ഷപ്പെടുകയായിരുന്നു. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ഇന്നോവ കാറിൽ എത്തിയ സംഘം, വാഹനം വീടിനു സമീപം നിർത്തിയിട്ട വീട്ടുമുത്തത്തേക്ക് വരികയായിരുന്നു. ഇതേ വാഹനത്തിൽ തന്നെയാണ് പിന്നീട് കടന്നു കളഞ്ഞതും.

സംഭവവുമായി ബന്ധപ്പെട്ട് ടി വി ഗോവിന്ദൻ ചന്തേര പൊലീസിൽ പരാതി നൽകി. കാസർഗോഡ് ജില്ലാ അതിർത്തിയോടു ചേർന്ന പയ്യന്നൂരിൽ ആർഎസ്എസ് കാര്യവാഹക് കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ പൊലീസ് ശക്തമായ അന്വേഷണം തുടങ്ങി.

Story by